Latest NewsHealth & Fitness

തടികുറക്കാന്‍ വെറുംവയറ്റില്‍ 3 മാസം സ്വന്തം മൂത്രം കുടിച്ച വനിതയ്ക്ക് അവസാനം സംഭവിച്ചത്

ആദ്യമൊക്കെ ഛര്‍ദ്ദി വന്നിരുന്നെങ്കിലും പിന്നീട് ശീലം ആയെന്ന് അവര്‍ പറയുന്നു

യൂറിന്‍ തെറാപ്പി…. ലീഹ് സാംപ്‌സണ്‍ എന്ന വിദേശവനിത അവര്‍തന്നെ അവരുടെ ശരീരത്തില്‍ പരീക്ഷിച്ച് കണ്ടെത്തിയ പുതിയ ഒരു തെറാപ്പിയാണിത്. 46 കാരിയായ ലീഹ് തന്നെയാണ് തന്നില്‍ പരീക്ഷിച്ച് അവിശ്വസീനിയമായ ഫലം കണ്ടെത്തിയതിനാല്‍ അവര്‍ സ്വയം ഇതിന് നിര്‍വചിച്ച പേരാണ് യൂറിന്‍ തെറാപ്പി.

ശരീരത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ തടി വെച്ച് ബുദ്ധിമുട്ടുകയായിരുന്നു ലീഹ്. എങ്ങനെയെങ്കിലും തടി കുറക്കുന്നതിനുള്ള മാര്‍ഗ്ഗം കണ്ടെത്തണമെന്നായി പിന്നീട് ലീഹിന്‍റെ ചിന്ത. അതിനായി അവര്‍ എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറായിരുന്നു. ഏറ്റവും ഒടുവില്‍ അവര്‍ ഇതിന് ഒരു ഒറ്റമൂലി കണ്ടെത്തിയത് തന്‍റെ മൂത്രം തന്നെയാണ്. ദിവസം അരഗ്ലാസ് മൂത്രം വെച്ച് മൂന്ന് മാസം ലീഹ് കുടിച്ചു.

ആദ്യമൊക്കെ ഛര്‍ദ്ദി വന്നിരുന്നെങ്കിലും പിന്നീട് ശീലം ആയെന്ന് അവര്‍ പറയുന്നു. അതിശയിപ്പിക്കുന്ന വ്യത്യാസമാണ് തനിക്ക് കെെവന്നതെന്ന് ഈ 46 കാരിയായ വിദേശ വനിത പറയുന്നു. 3 മാസം കൊണ്ട് 9 കിലോയാണ് തനിക്ക് കുറഞ്ഞതെന്ന് ലീഹ് പറഞ്ഞു. എന്നാല്‍ പന്നിയിറച്ചി, കോഴിയിറച്ചി എന്നീ മാംസങ്ങളെല്ലാം ഈ കാലയളവില്‍ അവര്‍ ശീലമാക്കിയിരുന്നതായും എന്നിട്ടും തന്‍റെ അമിതവണ്ണം കുറക്കാന്‍ സാധിച്ചുവെന്ന് ലീഹ് പറയുന്നു. കൂടാതെ സൗന്ദര്യ വര്‍ദ്ധക വസ്തുവിലും മൂത്രം ചേര്‍ത്ത് ഇവര്‍ ഉപയോഗിക്കുന്നുണ്ട്.

മൂത്രം ശരീരത്തിന് ദോഷമാണെന്നാണ് പഠനങ്ങള്‍ . മൂത്രം കുടിച്ചാല്‍ വൃക്കകള്‍ക്ക് തകരാര്‍ വരാന്‍ സാധ്യത കൂടുതലാണെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button