ആര്യനാട്: കരമനയാറ്റില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പറങ്ങോട് മുത്തുകാവ് തടത്തരികത്തു വീട്ടില്‍ അബ്ദുള്‍ റഹീമിന്റേയും ജമീലാബീവിയുടേയും മകന് ഷമീമിന്റേതാണ് മൃതദേഹം. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ഇയാളെ കഴിഞ്ഞ 11 മുതല്‍ കാണാനില്ലായിരുന്നു. 13ന് ഉച്ചയോടെയാണ് ഉഴമലയ്ക്കല്‍ തോളൂര്‍ പൂമുട്ട് കടവില്‍ ജീര്‍ണിച്ച മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന പോസ്റ്റുമാര്‍ട്ടം ചെയ്ത മൃതദേഹം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ബന്ധുക്കള്‍ ഇത് ഷമീമിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. അവിവാഹിതനാണ്. സഹോദരങ്ങള്‍: നൗഷാദ്, ഷാഫി, സീനത്ത്, ഷാഹിദ, സര്ജൂനത്ത്, ദിലീപ്.
Post Your Comments