Latest NewsIndia

ഇന്ത്യയിൽ മദ്യപാനം വർദ്ധിച്ചതായി കണക്കുകൾ

ലോകത്ത് ഇപ്പോൾ മദ്യപരായിട്ടുള്ളത് 230 കോടി ആളുകളാണ്

ന്യൂ‍ഡൽഹി : ഇന്ത്യയിൽ മദ്യപാനം വർദ്ധിച്ചതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ. 2005ൽ കുടിച്ചിരുന്നതിന്റെ ഇരട്ടിയാണു 2016ൽ ഇന്ത്യക്കാർ കുടിച്ചതെന്ന് കണക്കുകൾ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കഴിക്കുന്നവർ യൂറോപ്പിലുള്ളവരാണ്.

ഇന്ത്യയിൽ 2005ൽ 2.4 ലീറ്റർ ആയിരുന്നു പ്രതിശീർഷ മദ്യഉപഭോഗം. 2010ൽ അതു 4.3 ലീറ്റർ ആയും 2016ൽ 5.7 ലീറ്റർ ആയും ഉയർന്നു. 2025ൽ 2.2 ലീറ്റർ കൂടി കൂടുമെന്നാണു സൂചന. പുരുഷന്മാരുടെ അളവ് 4.2 ലീറ്ററാണെങ്കിൽ സ്ത്രീകളുടേത് 1.5 ലീറ്റർ ആണിപ്പോൾ.

ലോകത്ത് ഇപ്പോൾ മദ്യപരായിട്ടുള്ളത് 230 കോടി ആളുകളാണ്. ഇതിൽ 15–19 പ്രായത്തി‍ൽ പെടുന്നവർ 26.5 ശതമാനമാണ്. 23.7 കോടി പുരുഷന്മാരും 4.6 കോടി സ്ത്രീകളും മദ്യപാനത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button