ദുബായ് : ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂമ്പിയോ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച നഗര സൂചികയിലാണ് ഈ സുപ്രധാന നേട്ടം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അബുദാബി സ്വന്തമാക്കുന്നത്. 11ആം സ്ഥാനമാണ് ദുബായ് സ്വന്തമാക്കിയത്.
കുറഞ്ഞ കുറ്റകൃത്യങ്ങള്‍, ജീവിതച്ചെലവ്, മലിനീകരണം, യാത്രാചെലവ്, ജീവിതനിലവാരം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ച് മൊത്തം 338 നഗരങ്ങളുടെ പട്ടികയാണ് വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചത്.അബുദാബിക്ക് പിന്നില്‍ ദോഹ, ഒസാക, സിംഗപ്പൂര്‍, ബേസല്‍, ക്യുബെക് സിറ്റി, ടോക്യോ, ബേണ്‍, മ്യൂണിച്ച്, ഇര്‍വിന്‍ സി.എ എന്നിവയാണ് സുരക്ഷിതത്വം രേഖപ്പെടുത്തിയ ഒമ്പത് നഗരങ്ങള്‍. ഇന്ത്യന്‍ നഗരങ്ങളായ മംഗലുരു മുപ്പതും, കൊച്ചി 86ആം സ്ഥാനവും സ്വന്തമാക്കി.
പട്ടികയിൽ ഏറ്റവും പിറകിലത്തെ സ്ഥാനം ഹോണ്ടുറാസിലെ സാന്‍ പെഡ്രോസുലക്കാണ്. ജൊഹാനസ്ബര്‍ഗ്, ഡര്‍ബന്‍, ഫോര്‍ട്ടലേസ, കറാകസ് എന്നിവയാണ് ഏറ്റവും അവസാന അഞ്ചിൽ ഇടം നേടിയത്.
Post Your Comments