ദാർഎസ് സലാം: ടാൻസാനിയയിലെ വിക്ടോറിയ തടാകത്തിൽ കടത്തുബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 183 ആയി.
ശനിയാഴ്ചയും നിരവധി മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. ശനിയാഴ്ച രാവിലെ അപകടത്തിൽപ്പെട്ട ബോട്ടിന് അടിയിൽനിന്ന് ഒരാളെ രക്ഷപ്പെടുത്തി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാളുടെ ആരോഗ്യനില വ്യക്തമല്ല.
ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകമാണ് വിക്ടോറിയ തടാകം. എംവാൻസ മേഖലയിലെ ബുഗാറോറയിലേക്കു വരുകയായിരുന്ന എംവി നെരേരെ എന്ന കടത്തുബോട്ടാണ് മുങ്ങിയത്.
Post Your Comments