Latest NewsKerala

ബ്രഡിന് പകരം സർക്കാർ ആശുപത്രികളിലിനി ലഭിക്കുക ആവിപറക്കുന്ന പുട്ടും, ചെറുപയർ കറിയും

ആയുർവേദ ആശുപത്രികളിലെ കിടപ്പുരോഗികളുടെ ഭക്ഷണത്തിൽ ബ്രഡ്ഡിന് പകരക്കാരനായാണ് പുട്ട് എത്തുക

തിരുവനന്തപുരം: സർക്കാർ ആയുർവേദ ആശുപത്രികളിലെ കിടപ്പുരോഗികളുടെ ഭക്ഷണത്തിൽ ഇനി ബ്രഡ്ഡ് ഉണ്ടാകില്ല, പകരം എത്തുന്നത് പുട്ടും ചെറുപയർ കറിയും .

ബ്രഡിനുപകരം ഇനി പുട്ട്, ചെറുപയർകറി, ഗോതമ്പ്, റവ, ഉപ്പുമാവ്, ഓട്‌സ് എന്നിവ 150 ഗ്രാം വീതം ഒന്നിടവിട്ട ദിവസങ്ങളിൽ നൽകും.

ഭക്ഷണവും ഭക്ഷണനിയന്ത്രണങ്ങളും ആയുർവേദ ചികിത്സയുടെ ഭാഗമാണ്. അതിനാലാണ് രോഗികൾക്ക് മികച്ച ചികിത്സയോടൊപ്പം പോഷക സമ്പുഷ്ടമായ ഭക്ഷണവും നൽകാൻ തീരുമാനിച്ചതെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആയുർവേദ ആശുപത്രികളിലെ പദ്ധതികൾക്കായി 48.20 കോടി രൂപ സർക്കാർ അനുവദിച്ചതായും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button