KeralaLatest News

ചലച്ചിത്ര മേള: തീരുമാനം മുഖ്യമന്ത്രി തിരിച്ചെത്തിയതിനു ശേഷമെന്ന് എ.കെ.ബാലൻ

ആര്‍ഭാടം കുറച്ച് മേള നടത്തുന്നതിന്‍റെ മാർഗരേഖ ചലച്ചിത്ര അക്കാഡമി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്

തിരുവനന്തപുരം: ഈ വര്‍ഷത്തെ രാജ്യാന്തര ചലച്ചിത്ര മേളനടത്തുന്ന കാര്യം മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം തീരുമാനിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ. ചെലവു ചുരുക്കി മേള നടത്താനായുള്ള ആലോചനയുണ്ട്. ഇതിനായി ആര്‍ഭാടം കുറച്ച് മേള നടത്തുന്നതിന്‍റെ മാർഗരേഖ ചലച്ചിത്ര അക്കാഡമി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ വർഷത്തെ ചലച്ചിത്ര മേള ഒഴിവാക്കാനായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം.  ഈ നിർദ്ദേശത്തെ തുടര്‍ന്ന് ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ ചലച്ചിത്ര മേള ചെലവ് ചുരുക്കിയെങ്കിലും നടത്തണമെന്നുള്ള ആവശ്യമുയർന്നതോടെയാണ് തീരുമാനം പുനപരിശോധിക്കാൻ സർക്കാർ തീരുമാനിച്ചത്. ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി അമേരിക്കയിൽ  തിരിച്ചെത്തിയാല്‍ വിഷയത്തില്‍ വേണ്ട തീരുമാനമെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button