വിഘ്‌നേശ്വരനെ പ്രസാദിപ്പിച്ച ശേഷം മാത്രമേ ശുഭകാര്യങ്ങള്‍ ആരംഭിക്കാറുള്ളു. ഗണപതിയെ പ്രസാദിപ്പിയ്ക്കാന്‍ പല തരത്തിലുള്ള പൂജാവിധികളുമുണ്ട്. ഇതില്‍ ഭക്ഷണ വസ്തു മുതില്‍ സിന്ദൂരം വരെയുളള പലതുമുണ്ട്. ഗണപതിയ്ക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണ വസ്തുവായ മോദകം ബുധനാഴ്ച ദിവസം ഗണപതിയെ പൂജിച്ചു സമർപ്പിക്കുന്നത് ഏറെ നല്ലതാണ്.
ബുധനാഴ്ച ദിവസം സിന്ദൂരം ഗണപതിയ്ക്കു പൂജിയ്ക്കുന്നത് നല്ലതാണ്. ഇത് സങ്കടങ്ങളും പ്രയാസങ്ങളുമെല്ലാം അകറ്റും. കുളിച്ചു ശുദ്ധി വരുത്തി മഞ്ഞ വസ്ത്രം ധരിച്ച് വേണം സിന്ദൂരം സമർപ്പിക്കാൻ. സിന്ദൂരം ശോഭനം രക്തം സൗഭാഗ്യം സുഖവര്‍ദ്ധനം, ശുഭദം കാമദം ദേവ സിന്ദൂരം പ്രതിഗൃഹ്യതാം എന്ന മന്ത്രം ഈ സമയത്തു ചൊല്ലുന്നത് ഏറെ ഉത്തമമാണ്. സിന്ദൂരത്തിനു പുറമേ എരുക്കിന്റെ പൂവ് ഗണപതിയെ പ്രസാദിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് ഒരാളുടെ ശരീരത്തില്‍ നിന്നും നെഗറ്റീവ് ഊര്‍ജം നീക്കും. പഴവും വാഴയിലയുമെല്ലാം ഗണപതിയ്ക്കു പഥ്യമാണ്. ഗണപതിയുടെ ഇരു വശത്തും വാഴയിലയും ഇലയോടു കൂടിയ വാഴയുമെല്ലാം വ്ച്ച് അലങ്കരിയ്ക്കുന്നതിന് കാരണം ഇതാണ്.
Post Your Comments