Latest NewsLife Style

VIDEO: കൗമാരക്കാരെ എങ്ങനെ കൈകാര്യം ചെയ്യണം? കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു പറയുന്നു

മനുഷ്യജീവിതത്തിൽ ബാല്യത്തിനും യൗവനത്തിനും ഇടയ്ക്കുള്ള, ശാരീരികവും മാനസികവുമായ സങ്കീർണ്ണ പരിവർത്തനഘട്ടമാണ് കൗമാരം. ജീവിതത്തിന്റെ വസന്തമായി കാണപ്പെടുന്ന കൗമാരം വ്യക്തിയില്‍ കായികവും, ജൈവശാസ്‌ത്രപരവുമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ചിന്താക്കുഴപ്പങ്ങളുടെയും പിരിമുറക്കങ്ങളുടെയും അരക്ഷിതത്വബോധത്തിന്റെയും കാലഘട്ടമാണിത്‌.

കൗമാരം ഞെരുക്കത്തിന്റെയും പിരിമുറുക്കത്തിന്റെയും ക്ഷോഭത്തിന്റെയും സ്‌പര്‍ദ്ധയുടെയും പരിവര്‍ത്തനത്തിന്റെയും കാലമെന്നും താല്‌ക്കാലിക ബുദ്ധിഭ്രമത്തിന്റെ കാലമെന്നും നിരവധി പേരുകളില്‍ അറിയപ്പെടുന്നു.

പത്തുപന്ത്രണ്ടു വയസ്സുവരെ വീട്ടിലെ ഓമനയായ മോളായും മോനായും വെറും കുട്ടികളായി കഴിഞ്ഞിരുന്നവര്‍ ഞാന്‍ എന്ന ബോധത്തിലേക്ക് വളരുന്ന കാലമാണിത്. സ്വന്തം അസ്തിത്വം, ഈഗോ, ഞാന്‍ ആര് എന്ന ആത്മബോധം തുടങ്ങിയവ വരുന്ന സമയം. ഇത്തരത്തിലുള്ള പരിവര്‍ത്തന ഘടത്തിലൂടെ കടന്നുപോകുന്ന കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിശദീകരിക്കുകയാണ് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു.

shortlink

Related Articles

Post Your Comments

Related Articles


Back to top button