Latest NewsKerala

മത്തി ലഭിക്കുന്നില്ല; അയലയ്ക്ക് വിലയിടിയുന്നു; മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍

ഏറ്റവുമധികം സുലഭമായി ലഭിക്കുന്ന അയലയ്ക്ക് ഇപ്പോൾ വില കുറഞ്ഞിരിക്കുകയാണ്

ആലപ്പുഴ: മീനുകൾക്ക് വിലയിടിയുന്നതോടെ മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ. പ്രളയജലം കൂടുതലായി കടലിലേക്ക് ഒഴുകിയെത്തുകയും ഉപ്പുരസം കുറയുകയും ചെയ്തതോടെ മത്തി ആഴക്കടലിലേക്കു പോയി. ഇതോടെ ഏറ്റവുമധികം സുലഭമായി ലഭിക്കുന്ന അയലയ്ക്ക് ഇപ്പോൾ വില കുറഞ്ഞിരിക്കുകയാണ്. കിലോയ്ക്ക് 60 രൂപ വരെ ലഭിച്ചിരുന്ന അയലയ്ക്ക് ഏഴു രൂപ വരെയാണ് താഴ്ന്നത്. കിലോയ്ക്ക് ഏഴു രൂപയിലും താഴ്ന്നതോടെ ഇന്ധനച്ചെലവും വള്ളത്തിന്റെ വാടകയും കഴിഞ്ഞാല്‍ തൊഴിലാളികള്‍ക്ക് ഒന്നും ലഭിക്കാത്ത അവസ്ഥയാണ്.

ചെത്തി, കണിച്ചുകുളങ്ങര, അര്‍ത്തുങ്കല്‍, ശാസ്ത്രിമുക്ക് തുടങ്ങിയ തീരദേശങ്ങളില്‍ നിന്നു പൊന്തുവള്ളത്തിലും തൊഴിലാളികള്‍ മത്സ്യബന്ധനം നടത്തുന്നുണ്ട്. ചില വള്ളക്കാർക്ക് മാത്രമേ മത്തി ലഭിക്കാറുള്ളു. അതേസമയം ശുദ്ധജല മത്സ്യങ്ങൾക്ക് അഴുകൽ രോഗമുള്ളതും മത്സ്യത്തൊഴിലാളികളെ ആശങ്കപ്പെടുത്തുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button