കോട്ടയം: സംസ്ഥാനത്തൊട്ടാകെ അശ്ലീല വാട്സാപ്പ് വീഡിയോ ഗ്രൂപ്പ് രൂപീകരിച്ച് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര് കസ്റ്റഡിയില്‍. നേരത്തെ സിനിമാ താരമായ യുവതി ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുന്‍പ് അറസ്റ്റു ചെയ്ത തിരുവനന്തപുരം സ്വദേശിയിൽ നിന്ന് ചില നിർണ്ണായക വിവരങ്ങൾ ലഭിച്ചിരുന്നു. ഇയാളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കുമരകം സ്വദേശികളായ മൂന്നു പേരെ കസ്റ്റഡിയിലെടുത്തത്. ഈസ്റ്റ് സി.ഐ സാജു വര്‍ഗീസാണ് കേസ് അന്വേഷിക്കുന്നത്.
Post Your Comments