ന്യൂഡല്‍ഹി: തങ്ങള്‍ നരഭോജി കടുവകളല്ലെന്നും കേസുകള്‍ തീര്‍പ്പാകാത്തതില്‍ സംസ്ഥാനങ്ങള്‍ തങ്ങളെ ഭയക്കേണ്ടതില്ലെന്നും സുപ്രീം കോടതി. ജഡ്ജിമാരായ മദന്‍ ബി ലോകൂര്‍, ദീപക്ക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഈ പ്രസ്താവന നടത്തിയത്.
ആന്ധ്രാ പ്രദേശില്‍ അനധികൃത ഖനനം നടത്തിയതിന് നടപടി നേരിടുന്ന ട്രിമെക്‌സ് ഗ്രൂപ്പെന്ന സ്വകാര്യ കമ്പനിയുടെ കേസില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു കോടതിയുടെ ഈ പ്രസ്താവന.
കമ്പനിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി കമ്പനിക്കെതിരായ കേസ് സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനാണെന്ന് ആരോപിച്ചിരുന്നു.
അനധികൃത ഖനനത്തിന്റെ പ്രശ്‌നം ഇല്ലെന്നും സുപ്രീം കോടതി ഈ കേസ് പരിഗണിക്കുന്നതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ നടപടി എടുക്കാന്‍ നിര്‍ബന്ധിതരായതെന്നുമായിരുന്നു റോത്തഗിയുടെ വാദം. ഇതേത്തുടർന്നാണ് കോടതിയുടെ പരമാർശം. കൂടുതല്‍ വാദങ്ങള്‍ക്കായി കേസ് സെപ്റ്റംബര്‍ 27ലേക്ക് മാറ്റി.
Post Your Comments