Latest NewsTechnology

സൗജന്യ വൈഫൈ ഉപയോഗിക്കുന്നവർ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

ദുബായ്: പൊതു ഇടങ്ങളിലും,ഹോട്ടലുകൾ എന്നിവിടങ്ങളിൽ ലഭിക്കുന്ന സൗജന്യ വൈഫൈ ഉപയോഗിക്കുന്നവർ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പുമായി ടെലികമ്യൂണിക്കേഷൻ റഗുലേറ്ററി അതോറിറ്റി. ഇത്തരം വയർലസ് നെറ്റ്‌വർക്കുകൾ പലപ്പോഴും സുരക്ഷിതമല്ല.വ്യക്തിപരമായ വിവരങ്ങൾ, ചിത്രങ്ങൾ, പാസ്‌വേർഡുകൾ, ബാങ്ക് വിവരങ്ങൾ മുതലായവ ചോരാനുള്ള സാധ്യത കൂടുതലാണെന്നും, നിർദേശങ്ങൾ പാലിക്കണെമന്നും മുന്നറിയിപ്പിൽ പറയുന്നു.

നിർദേശങ്ങൾ ചുവടെ ചേർക്കുന്നു

  • ലാപ്‌ടോപ്പിന്റെ “ഫയൽ ഷെയറിങ്” ഓഫാണെന്ന് ഉറപ്പ് വരുത്തിയ ശേഷം സൗജന്യ വൈഫൈ സേവനം ഉപയോഗിക്കുക
  • ഇന്റർനെറ്റ് ബാങ്കിങ്, ഓൺലൈൻ ഷോപ്പിംഗ് എന്നിവയ്ക്കായി സൗജന്യ വൈഫൈ സേവനം ഉപയോഗിക്കുമ്പോൾ അഡ്രസ്സ് ബാറിൽ ’ ലോക്ക്’ ചിഹ്നം ഉണ്ടെന്നും വെബ്‌സൈറ്റ് സുരക്ഷിതമാണെന്ന് ഉറപ്പിക്കുക.
  • ബ്രൗസ് ചെയ്യുന്നതിനിടയിൽ വരുന്ന അനാവശ്യ പേജുകളോ ലിങ്കുകളോ തുറക്കരുത്

shortlink

Related Articles

Post Your Comments

Related Articles


Back to top button