KeralaLatest News

സാലറി ചാലഞ്ച് എന്ന സര്‍ക്കാര്‍ പിടിച്ചുപറിയെ എതിര്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇത് വീണ്ടും ചര്‍ച്ചയാക്കിയതില്‍ സൈബര്‍ കമ്മികളോട് നന്ദി പറഞ്ഞ് വിടി ബല്‍റാം

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്കാളിത്ത പെന്‍ഷനേക്കുറിച്ചുള്ള എന്റെ വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ ഈ പോസ്റ്റ് വീണ്ടും ഷെയര്‍ ചെയ്യുന്നു

സാലറി ചാലഞ്ച് എന്ന സര്‍ക്കാര്‍ പിടിച്ചുപറിയെ എതിര്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇത് വീണ്ടും ചര്‍ച്ചയാക്കിയതില്‍ സൈബര്‍ കമ്മികളോട് നന്ദി പറഞ്ഞ് വിടി ബല്‍റാം. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോഴത്തെ സാലറി ചാലഞ്ച് എന്ന സര്‍ക്കാര്‍ പിടിച്ചുപറിയെ എതിര്‍ക്കുന്ന പശ്ചാത്തലത്തില്‍ എന്റെ അന്നത്തെ നിലപാടില്‍ എന്തോ വലിയ വൈരുദ്ധ്യമുണ്ടെന്ന മട്ടിലുള്ള സൈബര്‍ കമ്മികളുടെ പ്രചരണം ശ്രദ്ധയില്‍പ്പെട്ടതിനേത്തുടര്‍ന്നാണിതെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്കാളിത്ത പെന്‍ഷനേക്കുറിച്ചുള്ള എന്റെ വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ ഈ പോസ്റ്റ് വീണ്ടും ഷെയര്‍ ചെയ്യുന്നു. ഇപ്പോഴത്തെ സാലറി ചാലഞ്ച് എന്ന സര്‍ക്കാര്‍ പിടിച്ചുപറിയെ എതിര്‍ക്കുന്ന പശ്ചാത്തലത്തില്‍ എന്റെ അന്നത്തെ നിലപാടില്‍ എന്തോ വലിയ വൈരുദ്ധ്യമുണ്ടെന്ന മട്ടിലുള്ള സൈബര്‍ കമ്മികളുടെ പ്രചരണം ശ്രദ്ധയില്‍പ്പെട്ടതിനേത്തുടര്‍ന്നാണിത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളവും പെന്‍ഷനുമൊക്കെ നമ്മുടെ റവന്യൂച്ചെലവിന്റെ വലിയൊരു ഭാഗമായി നിലനില്‍ക്കുന്നുണ്ടെന്നും അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ കുറച്ചു കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നുമുള്ള കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. അതിനായാണ് യുഡിഎഫ് സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ സംവിധാനം കൊണ്ടുവന്നത്. എന്നാല്‍ അന്ന് അതിനെ ശക്തമായ സമരങ്ങളിലൂടെ നേരിട്ട ഇടതുപക്ഷ സര്‍വ്വീസ് സംഘടനകള്‍ക്കും സിപിഎമ്മിനും ഇപ്പോഴെന്താണ് അക്കാര്യത്തില്‍ നിലപാട്? അധികാരത്തിലെത്തിയാല്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് പഴയ തരത്തിലുള്ള പെന്‍ഷന്‍ തിരിച്ച് കൊണ്ടുവരുമെന്നുള്ള വാഗ്ദാനം തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ സിപിഎം അധികാരത്തിലെത്തി രണ്ടര വര്‍ഷമായിട്ടും ആ വാഗ്ദാന പാലനത്തിനായി എന്താണ് ചെയ്തത് എന്ന ഒരു ചര്‍ച്ച വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരാന്‍ സാഹചര്യമൊരുക്കിയതില്‍ സൈബര്‍ കമ്മികളോട് നന്ദിയുണ്ട്.

സാലറി ചലഞ്ചിനേക്കുറിച്ചുള്ള എന്റെ പോസ്റ്റിലും കൃത്യമായി പറഞ്ഞിരുന്നു, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അര്‍ഹിക്കുന്നതിലധികം ശമ്പളവും ആനുകൂല്യങ്ങളും വാങ്ങുന്നുണ്ട് എന്ന് സര്‍ക്കാറിന് അഭിപ്രായമുള്ള പക്ഷം അത് കുറക്കാനുള്ള നിയമാനുസൃത നടപടികളാണ് സ്വീകരിക്കേണ്ടത്. അതല്ലാതെ ഒരു കൈ കൊണ്ട് ശമ്പളം കൊടുത്ത് മറുകൈ കൊണ്ട് സംഭാവന എന്ന പേരില്‍ അതേ ശമ്പളം നിര്‍ബ്ബന്ധിച്ച് തിരിച്ചുപിടിക്കുന്ന കുറുക്കുവഴിയല്ല വേണ്ടത്. തൊഴിലാളി സംരക്ഷകരെന്ന നാട്യവും ഈ പിടിച്ചുപറിയും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകുന്നത് കാപട്യമാണ്.

എതായാലും രണ്ട് വിഷയങ്ങളും ഒരിക്കല്‍ക്കൂടി ചര്‍ച്ചയാവട്ടെ.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

https://www.facebook.com/vtbalram/posts/10156102899614139?__xts__%5B0%5D=68.ARASP27UQWtzvb_Lro-YcHT6Y3BKDQMqClkO20_1MRYaPzvSxkM46bAT4dCV3h9YPVT4Zn4nrb3x4M-R-vGvvvp36yHdQGsKCteCALjn1SYT8raPlPTgaSl0NDqU7U-VCIwn-aCFve5JpXnaUdUV1iyVqBDBcMSATvnTr538GCpOXMelJV_pT0c&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button