
കോഴിക്കോട്: പ്രശസ്ത നോവലിസ്റ്റ് സാറ ജോസഫിനും കേരള ഹൈക്കോടതി മുന്‍ ന്യായാധിപന്‍ ജസ്റ്റിസ് പി കെ ഷംസുദ്ദീനും ഈ വര്‍ഷത്തെ വക്കം മൗലവി പുരസ്‌കാരം.
യഥാക്രമം നോവല്‍ സാഹിത്യം, സമാധാന പ്രവര്‍ത്തനം എന്നിവ പരിഗണിച്ചാണ് ഇരുവരും അവാര്‍ഡിന് അര്‍ഹരായത്. കാല്‍ ലക്ഷം രൂപയും പ്രശസ്തി ഫലകവും ഉള്‍ക്കൊള്ളുന്നതാണ് പുരസ്‌കാരം.
ഒക്ടോബര്‍ മധ്യത്തില്‍ കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് പഠന കേന്ദ്രം ചെയര്‍മാന്‍ മുജീബ് റഹ്മാന്‍ കിനാലൂര്‍, ജനറല്‍ സെക്രട്ടറി ഗഫൂര്‍ തിക്കോടി എന്നിവര്‍ അറിയിച്ചു. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വക്കം മൗലവി പഠന ഗവേഷണ കേന്ദ്രമാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.
Post Your Comments