
വടകര: ഓടിക്കൊണ്ടിരുന്ന ബൈക്കിന് പിറകില്‍ ബസിടിച്ച് യുവാവ് മരിച്ചു. വടകരയില്‍ അബ്ദുള്ളയുടെ മകന്‍ ഉബൈദാണ് (22) മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ മുക്കടത്തുംവയലില്‍ വച്ചാണ് അപകടമുണ്ടായത്.
ബൈക്കോടിച്ചിരുന്ന മറ്റൊരു യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമിത വേഗതയില്‍ വന്ന ബസ് ബൈക്കിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ഉബൈദ് സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പിറകിലിടിച്ചത്. ഉടന്‍ തന്നെ ബൈക്കിലുണ്ടായിരുന്ന രണ്ട് പേരെയും ആശുപത്രയിലെത്തിച്ചെങ്കിലും ഉബൈദിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
Post Your Comments