ന്യൂഡല്‍ഹി : ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കിയിരുന്ന ഇന്ത്യ -പാക് കൂടിക്കാഴ്ച റദ്ദാക്കി. ഇന്ത്യ-പാക്ക് വിദേശകാര്യമന്ത്രിമാര്‍ അടുത്ത ആഴ്ച കൂടിക്കാഴ്ച നടത്തുമെന്നു പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിലാണ് കൂടിക്കാഴ്ച റദ്ദാക്കിയത്.. ജമ്മു കശ്മീരില്‍ മൂന്നു പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യ തീരുമാനം മാറ്റിയത്. അധികാരമേറ്റു കുറച്ചുമാസങ്ങള്‍ക്കകം ഇമ്രാന്‍ ഖാന്റെ ശരിയായ മുഖം പുറത്തുവന്നെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
യുഎന്‍ ജനറല്‍ അസംബ്ലിക്കു മുന്നോടിയായി ന്യൂയോര്‍ക്കില്‍ വച്ചാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെയും പാക്കിസ്ഥാന്‍ മന്ത്രി ഷാ മഹമൂദ് ഖുറേഷിയുടെയും കൂടിക്കാഴ്ച തീരുമാനിച്ചത്. പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അഭ്യര്‍ഥന പ്രകാരമാണ് ചര്‍ച്ചകള്‍ക്ക് ഇന്ത്യ സമ്മതം അറിയിച്ചത്
Post Your Comments