Latest NewsIndia

ആശുപത്രി വാസത്തിനിടെയും മനോഹര്‍ പരീക്കര്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നു; കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും പൊള്ളയുമാണെന്ന് ഗോവ ബിജെപി പ്രതികരിച്ചു

പനാജി: ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നതായി കോണ്‍ഗ്രസിന്റെ ആരോപണം. മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാവണമെന്നും കോണ്‍ഗ്രസ് ആവശ്യം.

‘അദ്ദേഹം ഇപ്പോള്‍ ആശുപത്രിയിലായിരിക്കാം, അതെ. താങ്കള്‍ (പരീക്കര്‍) സുഖമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു. പക്ഷേ ആശുപത്രിയില്‍ കഴിയുമ്പോഴും താങ്കള്‍ ഫോണില്‍ വിളിച്ച് ആളുകളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നാണ് എനിക്ക് ലഭിച്ച വിവരം.’ ഗോവയിലെ കോണ്‍ഗ്രസ് നിരീക്ഷകന്‍ എ.ചെല്ലകുമാര്‍ പറഞ്ഞു. ഇതാദ്യമായാണ് പരീക്കര്‍ക്കെതിരേ കോണ്‍ഗ്രസ് നേരിട്ട് ആക്രമണം നടത്തുന്നത്.

ഭരണകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി അധ്യക്ഷന്‍ വിജയ് സര്‍ദേശായിയെ വിളിച്ച് പരീക്കര്‍ ഭരണസംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ആരോപണം. 1.44 ലക്ഷം കോടി രൂപയുടെ ഖനന അഴിമതി കേസില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ തന്റെ സ്വത്തുവകകള്‍ ഉപേക്ഷിക്കാന്‍ മനോഹര്‍ പരീക്കര്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

പരീക്കര്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള കേസ് ഇപ്പോള്‍ ഗോവ ലോകായുക്തയുടെ അന്വേഷണത്തിലാണ്. കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും പൊള്ളയുമാണെന്ന് ഗോവ ബിജെപി പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button