KeralaLatest News

പൊതുവേദിയില്‍ മാധ്യമപ്രവര്‍ത്തകനെ ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ ഭീഷണിപ്പെടുത്തിയതായി ആരോപണം

നിര്‍ബന്ധിത പണപ്പിരിവെന്ന വാര്‍ത്ത കൊടുത്തത് ഇവനാണ്, നിനക്ക് വെച്ചിട്ടുണ്ട്, നിന്നെ കാണിച്ചുതരാം, എന്നായിരുന്നു എംഎല്‍എയുടെ ഭീഷണി

ചെങ്ങന്നൂര്‍: പൊതുവേദിയില്‍ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍. സര്‍ക്കാരിന്റെ സാലറി ചലഞ്ചിന് എതിരേ വാര്‍ത്ത നല്‍കി എന്നാരോപിച്ചാണ് മാധ്യമ പ്രവര്‍ത്തകന് നേരെ എംഎല്‍എ ഭീഷണിമുഴക്കിയത്. മന്ത്രിമാരായ ജി. സുധാകരനും പി. തിലോത്തമനും വേദിയിലിരിക്കുമ്പോഴാണ് മാധ്യമപ്രവര്‍ത്തകനോട് മോശമായി പെരുമാറിയത്.

ചടങ്ങിന്റെ ചിത്രമെടുക്കാന്‍ എത്തിയതായിരുന്നു മാധ്യമപ്രവര്‍ത്തകന്‍. നിര്‍ബന്ധിത പണപ്പിരിവെന്ന വാര്‍ത്ത കൊടുത്തത് ഇവനാണ്, നിനക്ക് വെച്ചിട്ടുണ്ട്, നിന്നെ കാണിച്ചുതരാം, എന്നായിരുന്നു എംഎല്‍എയുടെ ഭീഷണി. ദുരിതാശ്വാസ നിധി ഏറ്റുവാങ്ങുന്ന ചടങ്ങിലായിരുന്നു സംഭവം.പിന്നീട് മന്ത്രി ജി സുധാകരന്‍ ഇടപെട്ട് എംഎല്‍എയെ സമാധാനിപ്പിക്കുകയായിരുന്നു.

ജനപ്രതിനിധിയുടെ അന്തസ്സിന് ചേരാത്ത നടപടിയാണ് സജി ചെറിയാനില്‍ നിന്നുണ്ടായതെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button