Latest NewsKerala

കാവ്യയെ പ്രസവിക്കാന്‍ വിടുക, ലേബര്‍ റൂമിലെങ്കിലും ക്യാമറ ഒഴിവാക്കൂ: എംഎല്‍എ

എന്തിനാണ് കാവ്യയുടെ ഗര്‍ഭം നാട്ടുകാര്‍ ആഘോഷിക്കുന്നത്

കൊച്ചി: കാവ്യ ഗർഭിണിയാണെന്നും എന്നാൽ കുടുംബം ഇക്കാര്യം എല്ലാവരിൽ നിന്നും മറച്ചു വച്ചിരിക്കുകയാണെന്നും മുന്നേ വാർത്തകൾ വന്നിരുന്നു. ദിലീപുമായുള്ള വിവാഹവും നടിയെ ആക്രമിച്ച കേസുമെല്ലാം കാവ്യയെ വാര്‍ത്തകളിലെ തലക്കെട്ടാക്കി. നടിയുടെ കേസില്‍ ദിലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ചതാണ്. കാവ്യയെ അറസ്റ്റ് ചെയ്‌തേക്കും എന്നുവരെ സംഭവങ്ങൾ എത്തിയിരുന്നു. കാവ്യ ഗർഭിണിയാണെന്ന തരത്തിൽ വാർത്തകൾ വരാൻ തുടങ്ങിയിട്ട് ഏറെ കാലമായി. എന്നാൽ പെട്ടന്നായിരുന്നു നിറവയറോടെയുള്ള കാവ്യയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. എന്നാൽ ചിത്രത്തിന് മേൽ ആളുകൾ ട്രോളുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

എന്തിനാണ് കാവ്യയുടെ ഗര്‍ഭം നാട്ടുകാര്‍ ആഘോഷിക്കുന്നത് എന്ന ചോദ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് സിപിഎം എംഎല്‍എയായ യു പ്രതിഭ. പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് കാവ്യയെ സമാധാനത്തില്‍ പ്രസവിക്കാന്‍ അനുവദിക്കണം എന്ന അഭ്യര്‍ത്ഥനയുള്ളത്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

ഒരു സ്ത്രീ വിവാഹം കഴിക്കുന്നതുംഗർഭിണി ആകുന്നതും പ്രസവിക്കുന്നതുമൊക്കെ നാട്ടിൽ സർവ്വസാധാരണമാണ്.ഇതിലൊക്കെ ആഘോഷിക്കാൻ നാട്ടുകാർക്ക് അവസരം ഒരുക്കേണ്ടതുണ്ടോ? ഈ ഒരു ചോദ്യം സുഹൃത്തുക്കളോടായി പങ്കുവെക്കുകയാണ്. മുല്ലപ്പെരിയാർ ഡാമിന്റെ ബലക്ഷയത്തെക്കുറിച്ചും തുടർ നടപടികളെക്കുറിച്ചും ചർച്ച ചെയ്യാൻ കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു special നിയമസഭാ സമ്മേളനം കൂടുകയുണ്ടായി. വളരെയധികം ചർച്ചകളും നിർദ്ദേശങ്ങളും വന്നു. പക്ഷേ തൊട്ടടുത്ത ദിവസം മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത് ദിലീപ്-മഞ്ജു ദാമ്പത്യത്തിന്റെ തകർച്ചയെ കുറിച്ചുള്ള വാർത്തകൾ ആയിരുന്നു. മലയാളി സമൂഹം ആർത്തിയോടെ ആ വാർത്തകൾ വായിച്ചു.മുല്ലപ്പെരിയാർ വിസ്മൃതിയിലായി.

ദിലീപ്-കാവ്യ വിവാഹം മംഗളമായി നടന്നു.മലയാളി വാർത്തകളിലൂടെ സദ്യ ഉണ്ടു,കൃതാർത്ഥരായി.പിന്നീട് ഒരു നിയമസഭാ സമ്മേളനത്തിൽ നടിയെ പീഢിപ്പിച്ച നടനെക്കുറിച്ച് ചർച്ച, ബഹളം, അറസ്റ്റ്, പിന്നിലുള്ള മാഡം, എന്തൊക്കെ കോലാഹലങ്ങൾ ആയിരുന്നു.വാർത്തയിലൂടെ മലയാളികളായ നമ്മൾ ഉറക്കമൊഴിച്ചു കാത്തിരുന്നു. ഇപ്പോൾ പീഢനത്തിനിരയായി എന്നു പറഞ്ഞ നടിയും പീഢിപ്പിച്ചു എന്നു പറഞ്ഞ നടനും സന്തോഷത്തോടെ ജീവിക്കുന്നു. നല്ല കാര്യം. എല്ലാവർക്കും നന്മ വരട്ടെ. മാധ്യമങ്ങളേ, കുറച്ച് കാലം മുൻപ് ഈ നടിയെ അറസ്റ്റ് ചെയ്തേക്കാം എന്ന് പറഞ്ഞ് നിങ്ങൾ വാർത്ത നൽകിയപ്പോൾ ഇവർ ഒരു പാട് മാനസിക സംഘർഷം അനുഭവിച്ച് കാണും (ഗർഭാവസ്ഥയിൽ ആ കുഞ്ഞും )…അവർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച വാർത്ത ഞങ്ങൾ കേട്ടതും നിങ്ങൾ മാധ്യമങ്ങളിലൂടെയാണ്. സമർത്ഥരെന്ന് സ്വയം നടിച്ച് നടക്കുന്ന പല മാധ്യമ പ്രവർത്തകരും നടിയോ നടനോ അടുത്തുകൂടി പോയാൽ ഉൾക്കുളിരോടെ selfie എടുത്ത് Post ചെയ്യുമ്പോൾ ചുമ്മാതല്ല ഇവരൊക്കെ ഇത്തരം വാർത്തകളുടെ പിന്നാലെ പോകുന്നത് എന്നും ചിന്തിച്ചിട്ടുണ്ട്. വായനക്കാർ ഉണ്ട് അതാണ് ഗോസിപ്പ് വാർത്തകൾ ഇങ്ങനെ വരുന്നതെന്നാണ് നല്ലവരായ ചില മാധ്യമ സുഹ്യത്തുക്കൾ പറയുന്നത്‌.എന്തായാലും കാവ്യയെ സുഖമായി പ്രസവിക്കാൻ വിടുക. ലേബർ റൂമിലെങ്കിലും ക്യാമറ ഒഴിവാക്കുക. സുഖ പ്രസവാശംസകൾ.

https://www.facebook.com/advprathibha/posts/1916928835058668?__xts__%5B0%5D=68.ARBfDpCb5KhJSe8-8xie1tLDYj8_EdIVfiBTo97fkzhcieglvNTSzl4GRdKt4SU9avEMq9MtwUK_JhxcA4nJS5W1ftzZIY6daBm15-mw4j_gMWu7aJw7oE5YSFy95q-sRxTAubNgDokEqn3KZRsLJ1_C5_xf7vQwW_iB6rDUxd1fZTrD8plwWQ&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button