തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം നടത്തുന്ന കന്യാസ്ത്രീകൾക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കന്യാസ്ത്രീകളുടെ സമര കോലാഹലങ്ങള്‍ക്ക് പിന്നില്‍ ദുരുദ്ദേശം ഉണ്ടെന്ന് ആദ്ദേഹം ആരോപിച്ചു. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ വേണ്ടിയാണിതെന്നും കോടിയേരി പറഞ്ഞു. ശരിയായ സ്ത്രീ സംരക്ഷകരല്ല മറിച്ച് സിപിഐഎമ്മിനെ കടന്നാക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവരാണ് ഇത്തരക്കാര്‍ എന്നും അദ്ദേഹം ആഞ്ഞടിച്ചു. എന്നാൽ കോടിയേരിയുടെ ആരോപണം വിവാദത്തിലാക്കാനാണ് സാധ്യത. എല്ലാ മേഖലയിൽ നിന്നും കന്യാസ്ത്രീകളുടെ സമരത്തിന് വൻ പിന്തുണയാണ് ലഭിക്കുന്നത്.
ബിഷപ്പിനെതിരായ അന്വേഷണം ശരിയായ ദിശയില്‍ പുരോഗമിക്കുകയാണ്. നടപടി ക്രമങ്ങളുടെ സ്വഭാവിക കാലതാമസത്തിന്റെ പേരില്‍
സര്‍ക്കാരിനെ അക്രമിക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നതെന്നും സമര കോലാഹലങ്ങള്‍ക്ക് പിന്നില്‍ ശരിയായ സ്ത്രീ സംരക്ഷകര്‍ അല്ല എന്നും കോടിയേരി വിമര്‍ശിച്ചു. മുന്‍പ് സോളാര്‍ കേസിലെ ജുഡീഷ്യല്‍ റിപ്പോര്‍ട്ടിലും സമാനമായ ആരോപമാണ് ഉയര്‍ന്നു വന്നത്. എന്നാല്‍ അതിന്റെ പേരില്‍ കഴിഞ്ഞ സര്‍ക്കാര്‍ ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇന്ന് സമരവുമായി രംഗത്തുള്ളവര്‍ ആരും ഇതില്‍ പ്രതിഷേധിച്ചും കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments