ശ്രീനഗര്‍: കാശ്മീരിൽ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പൊലീസുകാരെ കൊലപ്പെടുത്തി. ദക്ഷിണ കാശ്‌മീരിലെ ഷോപ്പിയാനില്‍ നിന്നുമാണ് പൊലീസുകാരെ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയത്. തട്ടിക്കൊണ്ടു പോയ പൊലീസ് ഉദ്യോഗസ്ഥരോട് ജോലിയില്‍ നിന്നും രാജിവയ്ക്കാന്‍ തീവ്രവാദികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തട്ടിക്കൊണ്ടു പോയ മറ്റൊരു പൊലീസുകാരനെ ഗ്രാമീണരുടെ സഹായത്തോടെ മോചിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. മറ്റ് മൂന്നു പേരുടെയും മൃതദേഹം കാണ്ടെത്തിയിട്ടുണ്ട്. ആഴ്ചകൾക്ക് മുൻപ് മൂന്ന് പൊലീസുകാരെയും അവരുടെ കുടുംബത്തെയും തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയിരുന്നു.
Post Your Comments