കൊച്ചി: നാടകീയതയ്ക്ക് അവസാനം, കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതായി സൂചന. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് വിവരം അടുത്ത ബന്ധുക്കളേയും ബിഷപ്പിന്റെ അഭിഭാഷകരേയും പോലീസ് അറിയിച്ചു. കോട്ടയം എസ്.പി രണ്ടരയോടെ അറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ബഷപ്പിനെ അറസ്റ്റ് ചെയ്തത്.
മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ മൊഴികള്‍ പലതും പരസ്പര വിരുദ്ധമാണെന്നും കള്ളമാണെന്നും പോലീസിന് ബോധ്യമായിരുന്നു. ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ കൂടിയാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ബിഷപ്പിനെ രണ്ട് ദിവസത്തെ പോലിസ് കസ്റ്റഡിയിലേക്ക് ആവശ്യപ്പെടും . അഭിഭാഷകരെയും കന്യാസ്ത്രീയുടെ ബന്ധുക്കളെയും പോലീസ് ഇക്കാര്യം അറിയിച്ചു. എന്റെ സഹോദരിക്ക് നീതി കിട്ടിയതില്‍ എനിക്ക് സന്തോഷം ഉണ്ടെന്നും അറസ്റ്റ് ചെയ്യതത് ജനങ്ങളുടെ പിന്തുണയുള്ളത് കൊണ്ടാണെന്നും സിസ്റ്റര്‍ അനുപമ പ്രതികരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചോദ്യം ചെയ്യലിനു ശേഷം ഡിജിപി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത് ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യമാണ് എന്നായിരുന്നു. അതിനിടെ ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധര്‍ രൂപതയുടെ എല്ലാ ചുമതലകളില്‍ നിന്നും വത്തിക്കാന്‍ നീക്കിയിരുന്നു. ചുമതലകളില്‍ നിന്ന് നീക്കി പീഡന ആരോപണത്തില്‍ കുടുങ്ങിയതിന് പിന്നാലെ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്നും ഒഴിയാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ വത്തിക്കാന് കത്ത് നല്‍കിയിരുന്നു. കന്യാസ്ത്രീകള്‍ക്കിടയിലെ ഭിന്നതയാണ് ലൈംഗികാരോപണത്തിന് പിന്നിലെന്നും കന്യാസ്ത്രീകള്‍ പ്രതികാരം ചെയ്യുകയാണെന്നുമാണ് ബിഷപ്പിന്റെ മൊഴി.
ബിഷപ്പിനെതിരെ ശക്തമായ മൊഴികളും തെളിവുകളും ഉണ്ടെന്നായിരുന്നു അന്വേഷണ സംഘം വ്യക്തമാക്കിയത്. ഏറ്റുമാനൂരില്‍ വെച്ചായിരിക്കും ബിഷപ്പിനെ ചോദ്യം ചെയ്യുക എന്നാണ് സൂചന. ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസില്‍ സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണെന്ന് ഇപി ജയരാജനും വ്യക്തമാക്കിയിട്ടുണ്ട്. ശക്തമായ തെളിവുകള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments