മട്ടന്നൂര്‍•നിര്‍മ്മാണം പൂര്‍ത്തിയായ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധനകളുടെ ഭാഗമായി ഇന്ന് ഇന്‍ഡിഗോ വിമാനവും ഇറക്കി. കൊച്ചിയില്‍ നിന്നും പറന്നുയര്‍ന്ന വിമാനം വെള്ളിയാഴ്ച ഉച്ചയോടെ കണ്ണൂരില്‍ ഇറങ്ങി.
70 സീറ്റുകളുള്ള എ.ടി.ആര് വിമാനമാണ് കണ്ണൂരില്‍ ഇറക്കിയത്. കഴിഞ്ഞദിവസം പരിശോധനകളുടെ ഭാഗമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 189 സീറ്റര്‍ ബോയിംഗ് 738 വിമാനം റണ്‍വേയില്‍ ഇറക്കിയിരുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അടുത്തദിവസം വ്യോമയാന മന്ത്രാലയത്തിന് കൈമാറും.
കൂടുതല്‍ കമ്പനികള്‍ അടുത്ത ദിവസങ്ങളില്‍ പരീക്ഷണത്തിനായി എത്തുമെന്ന് കിയാല്‍ വ്യക്തമാക്കി.
Post Your Comments