വാഷിങ്ങ്ടണ്‍: ഈ കഴിഞ്ഞ ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ അമേരിക്കന്‍ രാഷ്ടീയ കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അവിടുത്തെ പ്രദേശിക ദിനപത്രത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് നല്കിയ പരസ്യമാണ് അമേരിക്കയിലെ ഇന്ത്യന്‍ സംഘടനയെ ചൊടിപ്പിച്ചത്. പരസ്യത്തില്‍ മൂര്‍ത്തിയെ അപമാനിക്കുന്ന വിധത്തിലുള്ള വാചകങ്ങള്‍ ഉണ്ടെന്ന് കാട്ടിയാണ് സംഘടന രാഷ്ട്രീയ കക്ഷിക്കെതിരെ രംഗത്ത് വന്നത്.
ഹൈന്ദവ വിശ്വാസങ്ങളെ വ്രണപ്പെടുത്താന്‍ ലക്ഷ്യമിട്ടല്ല പരസ്യം പ്രസിദ്ധീകരിച്ചതെന്ന് പിന്നീട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പറഞ്ഞു. ഗണേശ ചതുര്‍ത്ഥിയെന്ന ആഘോഷത്തെ സ്വാഗതം ചെയ്യുക തന്നെയാണ് പാര്‍ട്ടിയും ഉദ്ദേശിച്ചത്. എന്നാല്‍ വിശ്വാസങ്ങളെ വ്രണപ്പെടുത്തിയെങ്കില്‍ ക്ഷമിക്കണമെന്നും സംഭവത്തില്‍ മാപ്പ് ചോദിക്കുന്നതായും പാര്‍ട്ടി പറഞ്ഞു.
പരസ്യത്തിനെതിരെ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന് (എച്ച്.എ.എഫ്) അടക്കം നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. വിശ്വാസങ്ങളെ വ്രണപ്പെടുത്തി വോട്ട് ചോദിക്കുന്നത് ശരിയായ രീതിയല്ലെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നു.
Post Your Comments