Latest NewsKerala

80 യാത്രക്കാർ മരണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു: ബസ് കൊക്കയിലേക്ക് മറിയാതെ പിടിച്ചു നിർത്തിയത് ഇങ്ങനെ

മണ്ണുമാന്തി യന്ത്രം ഉപയോ​ഗിച്ച്‌ സമയോചിതമായി ഒരു മണിക്കൂറോളം ബസ് പിടിച്ചുനിര്‍ത്തി

ഇടുക്കി: രാജകുമാരിയില്‍ കൊക്കയിലേക്കു മറിയാന്‍ തുടങ്ങിയ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസിലെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മണ്ണുമാന്തി യന്ത്രം ഉപയോ​ഗിച്ച്‌ സമയോചിതമായി ഒരു മണിക്കൂറോളം ബസ് പിടിച്ചുനിര്‍ത്തിയാണ് എണ്‍പതോളം യാത്രക്കാരെ രക്ഷിച്ചത്. മദ്യലഹരിയിലായിരുന്നു ബസ് ഡ്രൈവര്‍ കാര്‍ത്തികേയനെ (46) ശാന്തന്‍പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് നാലരയോടെ തോണ്ടിമലയ്ക്കു സമീപം ഇറച്ചിപ്പാറയിലാണു സംഭവം.

അറ്റകുറ്റപ്പണി നടക്കുന്ന ദേശീയപാതയിലൂടെ കടന്നുവരുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട ബസ് കൊക്കയിലേക്കു ചരിയുകയായിരുന്നു. ദേശീയ പാതയുടെ പണികളില്‍ ഏര്‍പ്പെട്ടിരുന്ന എറണാകുളം ഗ്രീന്‍വര്‍ത്ത് എര്‍ത്ത് മൂവേഴ്സിന്റെ മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റര്‍ രതീഷ് ഇത് കണ്ടു. അതിവേഗം യന്ത്രക്കൈകൊണ്ട് ബസിന്റെ മുകള്‍ഭാഗത്ത് പിടിച്ച്‌ മറിയാതെ തടഞ്ഞു നിര്‍ത്തി. തുടര്‍ന്നാണ് യാത്രക്കാര്‍ പുറത്തിറങ്ങിയത്. 

ബോഡിനായ്ക്കന്നൂര്‍-രാജാക്കാട് റൂട്ടില്‍ ഓടുന്ന ബസ് തുടക്കം മുതല്‍ റോഡില്‍ തെറ്റായ ദിശകളിലൂടെയാണ് ഓടിച്ചിരുന്നതെന്നു യാത്രക്കാര്‍ പറഞ്ഞു. ഇറച്ചിപ്പാറ എത്തുന്നതിനു മുന്‍പായി തൊഴിലാളികളുമായി പോകുകയായിരുന്ന രണ്ട് ജീപ്പുകളില്‍ ബസ് ഇടിച്ചതായി യാത്രക്കാര്‍ പറയുന്നു. ഭീതിയിലായ യാത്രക്കാര്‍ ഒച്ചയുണ്ടാക്കിയെങ്കിലും ഡ്രൈവര്‍ കാര്യമാക്കിയില്ലെന്നും ഇവർ സാക്ഷ്യപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button