തിരുവനന്തപുരം: കളവുമൊതൽ പങ്കുവയ്ക്കുന്നതിലുണ്ടായ തർക്കത്തിനിടെ യുവാവിനെ കൊന്ന് ചുട്ടെരിച്ച കേസിലെ പ്രതിയെ പിടികൂടി. കഠിനംകുളം സ്വദേശി ആകാശനെയാണ് കഴുത്തു ഞെരിച്ചുകൊന്ന ശേഷം ശുചീന്ദ്രന് സമീപം കൊണ്ടുപോയി കുഴിച്ചു മൂടിയ സംഭവത്തിൽ
വലിയതുറ സ്വദേശി അനു അജുവിനെയാണ് പോലീസ് പിടികൂടിയത്.
അനു അജുവിൻറെ രണ്ടാം ഭാര്യ രേഷ്മയെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മോഷണം കൊലപാതകം തെളിഞ്ഞത്.
മോഷണമുതൽ പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെ രേഷ്ടമയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. അനു അജുവും കൂട്ടുകാരനായ ജിത്തുമാണ് കഴുത്ത് ഞെരിച്ച് കൊന്നതെന്ന് കണ്ടെത്തിയിരുന്നു. രേഷമെയയും അനു അജുവിൻറെ അമ്മ അൽഫോണയെയും നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ഒളിവിലായിരുന്ന അനുവിനെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്.
Post Your Comments