മുംബൈ: ജീവനക്കാര്‍ വിമാനത്തിലെ മര്‍ദം കുറയ്ക്കാന്‍ മറന്നതിനെ തുടര്‍ന്ന് മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യാത്രക്കാരന് എയര്‍ലൈന്‍സിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. 30 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണം എന്നതാണ് യാത്രക്കാരന്റെ ആവശ്യം.
നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ മര്‍ദം കുറയ്ക്കുന്നതിനുള്ള സ്വിച്ച് ജീവനക്കാര്‍ പ്രവര്‍ത്തിപ്പിക്കാതിരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് യാത്രക്കാരന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. വിമാനയാത്രക്കിടെ യാത്രക്കാര്‍ക്ക് ഇത്തരത്തിലുള്ള എന്തെങ്കിലും അപകടം സംഭവിച്ചാല്‍ നഷ്ടപരിഹാരം നല്കാന് എയര്‍ലൈന്‍സ് ബാധ്യസ്ഥരാണ്.
ഇന്നലെയാണ് സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് 166 യാത്രക്കാരുമായി മുംബൈയില്‍ നിന്നും ജയ്പൂരിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വേയ്സിന്റെ 9 ഡബ്യു 697 വിമാനമാണ് തിരിച്ചിറക്കി. 30 ഓളം യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നുമാണ് രക്തം വന്നത്.
Post Your Comments