കോഴിക്കോട്: വൃദ്ധരായ 23 പേരെ കോഴിക്കോട് ബീച്ച് ഗവ. ജനറല്‍ ആശുപത്രിയില്‍ കണ്ടെത്തി. അന്‍പത് വയസ്സിലേറെ പ്രായമുള്ളവരാണിവര്‍. ഇതില്‍ മൂന്നു സ്ത്രീകളും ഉണ്ട്. മക്കളും ബന്ധുക്കളും മറ്റും ചികിത്സക്കായി കൊണ്ടുവന്ന് പലരേയും ഇവിടെ ഉപേക്ഷിച്ച് പോകുകയായിരുന്നു.
രണ്ടുമാസാമായി ഇവര്‍ക്ക് ഭക്ഷണമെത്തിച്ചു നല്കുന്ന തെരുവിന്റെ മക്കള്‍ എന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകരാണ് ഇവരെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. മെഡിക്കല്‍ കോളേജില്‍ നിന്നും തെരുവില്‍ നിന്നുമാണ് ഇവരെ ഇവിടെ എത്തിച്ചിട്ടുള്ളത്. മലയാളികള്‍ക്ക് പുറമേ കന്നട, ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവരും കൂട്ടത്തിലുണ്ട്.
സംഭവമറിഞ്ഞ് ലീഗല്‍ അഥോറിറ്റി സെക്രട്ടറി എം.പി. ജയരാജ് ആശുപത്രിയിലെത്തി. തുടര്‍ന്ന് രോഗികളില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഇതോസമയം ബന്ധുക്കള്‍ ഉണ്ടായിട്ടും സംരക്ഷിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്നും വയോജന സുരക്ഷ നിയമപ്രകാരം സംരക്ഷണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments