ന്യൂഡല്‍ഹി: സ്വകാര്യ സ്കൂളില്‍ വിദ്യാര്‍ത്ഥിയെ മാസങ്ങളോളമായി പീഡനത്തിനിരയാക്കിയിരുന്ന പ്രിൻസിപ്പൽ അറസ്റ്റിൽ. പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയായിരുന്നു. പീഡനദൃശ്യങ്ങൾ പ്രിൻസിപ്പൽ സ്കൂളിലെ ക്ലർക്കിനെക്കൊണ്ട് ഫോണിൽ പകർത്തിയിരുന്നു. ഇത് കാട്ടിയായിരുന്നു കുട്ടിയെ ഇയാൾ തുടർച്ചയായി പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ പെണ്‍കുട്ടി ഛര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നടത്തിയ വൈദ്യപാരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന കാര്യം പുറത്തറിഞ്ഞത്.
തന്നെ കത്തി കാട്ടി സ്കൂളിലെ പ്രിന്‍സിപ്പല്‍ ഒൻപത് മാസമായി പീഡിപ്പിക്കാറുണ്ടെന്ന് പെൺകുട്ടി പൊലീസിന് മൊഴി നല്കി. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ സ്കൂളിലെ ക്ലര്‍ക്ക് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്റെ നോട്ട് ബുക്ക് പരിശോധിക്കാനെന്ന വ്യാജേന ക്യാബിനിലേക്ക് വിളിച്ച് വരുത്തിയാണ് പ്രിന്‍സിപ്പല്‍ തന്നെ ആദ്യം പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പ്രിൻസിപ്പലിനെയും സംഭവത്തിന് കൂട്ടുനിന്ന ക്ളർക്കിനെയും പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments