ബിഗ് ബോസ് ഹൗസിൽ എത്തിയപ്പോഴും വിവാദങ്ങൾ അവസാനിപ്പിക്കാതെ മുൻ ക്രിക്കറ്റ് താരം ശ്രീശാന്ത്. ബിഗ് ബോസിലെത്തിയ ആദ്യ ദിവസങ്ങളില്‍ തന്നെ ശ്രീശാന്ത് വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു. ബിഗ് ബോസിലെ ആദ്യ ടാസ്ക് തന്നെ ശ്രീശാന്ത് കാരണം റദ്ദാക്കിയിരുന്നു. ടാസ്കിന്റെ ഭാഗമായി നല്കിയ സംവാദത്തില്‍ താല്പ്പര്യമില്ലാതെ പെരുമാറിയ ശ്രീശാന്തിനെ പ്രോത്സാഹിപ്പിക്കാന്‍ മറ്റ് മത്സരാര്‍ത്ഥികള്‍ ശ്രമിച്ചിരുന്നെങ്കിലും ശ്രീ പിന്മാറുകയും ഒടുവിൽ ടാസ്ക് റദ്ദാക്കുകയുമായിരുന്നു. സബ, സോമി സഹോദരിമാര്‍ ഈ വിഷയത്തിന്റെ പേരില്‍ ശ്രീശാന്തുമായി വഴക്കുണ്ടാക്കിയിരുന്നു.
ഇപ്പോൾ മറ്റൊരു നിയമലംഘനം ശ്രീശാന്ത് നടത്തിയതായാണ് ദൃശ്യങ്ങളിൽ നിന്ന് ആളുകൾ കണ്ടുപിടിച്ചിരിക്കുന്നത്. ലൈറ്റ് ഓഫ് ആക്കിയതിന് ശേഷം പുതപ്പിനടിയില്‍ ആരും കാണാതെ ശ്രീശാന്ത് മൊബൈല്‍ ഉപയോഗിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഫോണ്‍ തന്നെയാണോ എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. ശ്രീശാന്ത് കാലിന്റെ തള്ളവിരല്‍ അമര്‍ത്തിയതാണെന്നും അത് ഫോണ്‍ ഉപയോഗിക്കുന്നതായി മറ്റുള്ളവര്‍ക്ക് തോന്നിയതായിരിക്കുമെന്നുമാണ് ശ്രീശാന്തിന്റെ ആരാധകര്‍ പറയുന്നത്. അതേസമയം മുമ്പ് മത്സരാര്‍ത്ഥികളും ശ്രീശാന്ത് ഫോണ്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തിരുന്നു. ബാത്ത് റൂമിലും മറ്റും രഹസ്യമായി ശ്രീശാന്ത് ഫോണ്‍ ഉപയോഗിക്കുന്നതായിട്ടാണ് ഇവർ വ്യക്തമാക്കിയത്. എന്തായാലൂം ഇക്കാര്യത്തിൽ സ്ഥിരീകരണം ഒന്നുമില്ല.
Post Your Comments