കൊച്ചി: ജലന്ധർ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ കന്യാസ്ത്രീക്കെതിരെ നടത്തിയ മോശം പരാമര്‍ശം നടത്തിയ പി.സി. ജോര്‍ജ് എംഎല്‍എ ദേശീയ വനിതാ കമ്മീഷന് നേരിട്ട് ഹാജരാകാന്‍ നോട്ടീസ് അയച്ചിരുന്നു. എന്നാൽ വനിതാ കമ്മീഷനെതിരെ പി.സി. ജോര്‍ജ് നല്കിയ ഹർജി പിൻവലിച്ചു.
കമ്മീഷന് മുന്‍പാകെ ഹാജരായി വിശദീകരണം നല്കിയ ശേഷം ഹര്‍ജി പരിഗണിക്കാമെന്ന നിലപാടാണു ഹൈക്കോടതി ഹര്‍ജിയില്‍ സ്വീകരിച്ചത്. തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിച്ചത്. ജലന്ധര്‍ ബിഷപ്പിനെതിരേ ആരോപണം ഉന്നയിച്ച കന്യാസ്ത്രീക്കും ഇവര്‍ക്കൊപ്പമുള്ള മറ്റു കന്യാസ്ത്രീകള്‍ക്കുമെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണു ദേശീയ വനിതാ കമ്മീഷന് ജോര്‍ജിനു നോട്ടീസ് നല്‍കിയത്.
ഈ മാസം 20 നാണ് പി.സി ജോർജ് കമ്മീഷന് മുമ്പിൽ ഹാജരാകേണ്ടത്. തനിക്ക് 17 നാണ് നോട്ടീസ് ലഭിച്ചതെന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍ നേരിട്ടു ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും ജോര്‍ജ് ചൂണ്ടിക്കാട്ടിയിരുന്നു. തനിക്കെതിരേ കമ്മീഷന് നല്കിയ നോട്ടീസ് റദ്ദാക്കണം, നേരിട്ട് ഹാജരാകണമെന്ന നിര്‍ദേശം ഒഴിവാക്കണം, ഇതല്ലെങ്കില്‍ കേരളത്തില്‍ ക്യാന്പ് സിറ്റിംഗ് നടത്തി തന്റെ വിശദീകരണം കേള്‍ക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു.
Post Your Comments