തിരുവനന്തപുരം: മന്ത്രിമന്ദിരങ്ങൾക്കായി ചെലവഴിക്കുന്ന തുക ഇനി മരാമത്ത് കണക്കിൽ ഉൾപ്പെടുത്തും. ഓരോ വർഷവും മന്ത്രി മന്ദിരങ്ങളിൽ ലക്ഷക്കണക്കിനു രൂപയുടെ അറ്റകുറ്റപ്പണി നടക്കുന്നതു മന്ത്രിമാരുടെ പേരിൽ ചെലവായി കാണിക്കാറുണ്ട്. ഇതു വാർത്തയാകുന്ന സാഹചര്യത്തിലാണു മന്ത്രിസഭ ഇത്തരമൊരു തീരുമാനം എടുത്തത്.
മരാമത്ത് വകുപ്പിന്റെ കീഴിലുള്ള കെട്ടിടങ്ങളാണ് മന്ത്രിമന്ദിരങ്ങൾ. അതിനാൽ അറ്റകുറ്റപ്പണിയും അവരുടെ ചെലവിൽത്തന്നെ ഉൾപ്പെടുത്തിയാൽ മതി. മരാമത്തു വകുപ്പ് നടത്തുന്ന പരിഷ്കാരങ്ങൾക്കു പുറമെ മന്ത്രിമാർ അധിക മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ അതിന്റെ ചെലവു മാത്രം മന്ത്രിമാരുടെ പേരിൽ ഉൾപ്പെടുത്താനും തീരുമാനമായി.
Post Your Comments