ഒസാക കേന്ദ്രീകരിച്ചുള്ള ടെക് ബ്യൂറോയുടെ സെര്‍വര്‍ ഹാക്ക് ചെയ്താണ് 60 ദശലക്ഷം ഡോളര്‍ വരുന്ന ഡിജിറ്റല്‍ കറന്‍സി മോഷ്ടിച്ചത്. ഡിജിറ്റല്‍ കറന്‍സി എക്സ്ചേഞ്ചായ ‘സെയ്ഫി’ന്റെ സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതു ടെക് ബ്യൂറോയാണ്. ഡിജിറ്റല്‍ കറന്‍സികളായ ബിറ്റ്കോയിന്, മോനകോയിന്, ബിറ്റ്കോയിന് കാഷ് എന്നിവയാണ് മോഷണം പോയതെന്നും ടെക് ബ്യൂറോ വ്യക്തമാക്കി. ഡിജിറ്റല്‍ കറന്‍സിയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ജപ്പാനില്‍ അരലക്ഷത്തിലധികം സ്ഥാപനങ്ങളില്‍ ബിറ്റ്കോയിന് ഇടപാടുണ്ട്. സെര്‍വര്‍ ഹാക്ക് ചെയ്ത് വലിയ തുക മോഷണം പോയതില്‍ പ്രതികരിക്കാന്‍ ഇല്ലെന്നും മോഷണ വിവരം അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ടെക് ബ്യൂറോ പ്രതികരിച്ചു.
Post Your Comments