ഹരിപ്പാട് : പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യ തൊഴിലാളി എലിപ്പനി ബാധിച്ചു മരിച്ചു. തറയില്‍ കടവ് വടക്കേ വീട്ടില്‍ വാസുദേവന്‍, സരോജിനി ദമ്ബതികളുടെ മകന്‍ രാകേഷ് (39) ആണ് മരിച്ചത്.
രോഗ ലക്ഷണങ്ങളുമായി ദിവസങ്ങളായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹം ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ മരിച്ചു.
പ്രളയ ബാധിത പ്രദേശങ്ങളായ ആയാപറമ്ബ്, പാണ്ടി, വീയപുരം എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നു. ഓര്‍മ നഷ്ടപെട്ടാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഭാര്യ : തുഷാര. മക്കള്‍ : അഗ്‌നിവേശ്, അനുഷ്‌ക.
Post Your Comments