KeralaLatest News

രോഗികളിൽ നിന്ന് സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത വ്യാജ സിദ്ധന്‍ പിടിയിൽ

കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം കിഴി തുറന്ന് നോക്കിയപ്പോഴാണ്

കോഴിക്കോട്: അസുഖം മാറ്റി തരാമെന്ന വ്യാജേന രോഗികളിൽ നിന്ന് സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത വ്യാജ സിദ്ധന്‍ കോഴിക്കോട്ട് പിടിയില്‍. വളാഞ്ചേരി സ്വദേശി അബ്ദുള്‍ ഹക്കീമാണ് പോലീസിന്റെ പിടിയിലായത്. തങ്ങളിൽ നിന്ന് പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തതായി നിരവധി പേർ ഇയാൾക്കെതിരെ പാരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇവരുടെ പരാതിയെ തുടർന്നാണ് പോലീസ്  അബ്ദുള്‍ ഹക്കീമിനെ അറസ്റ്റ് ചെയ്തത്.

ചാത്തമംഗലം മലയമ്മയിലെ നിരവധി പേരെ ഇയാള്‍ കബളിപ്പിച്ചതായി പോലീസിന് വിവരം ലഭിച്ചു. പുളളന്നൂര്‍ സ്വദേശിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. മകന്റെ വിദ്യാഭ്യാസ പരമായ പ്രശ്‌നങ്ങള്‍ മാറ്റി തരാമെന്ന് പറഞ്ഞാണ് ഇയാള്‍ ഇവരില്‍ നിന്ന് 9 പവന്‍ സ്വര്‍ണ്ണവും 12000 രൂപയും കവര്‍ന്നത്. ഹക്കീം ഇവര്‍ക്ക് ജപിച്ച കിഴി നല്‍കി 6 ദിവസത്തിന് ശേഷം വരാന്‍നിര്‍ദ്ദേശിച്ചു. രണ്ടാം തവണ സര്‍ണ്ണവും പണവും ആവശ്യപ്പെട്ടു. ഇവ കിഴിയില്‍ കെട്ടി നല്‍കി. കിഴി തുറന്ന് നോക്കരുതെന്നും 6 ദിവസത്തിന് ശേഷം തിരികെ വരണമെന്നും നിര്‍ദ്ദേശിച്ചു.

വീണ്ടും എത്തിയ ഘട്ടത്തില്‍ കിഴി മന്ത്രിച്ച്‌ നല്‍കുകയും ഇത് തുറന്ന് നോക്കിയാല്‍ വീട്ടില്‍ ആര്‍ക്കെങ്കിലും ഭ്രാന്താവുമെന്നും തട്ടിവിട്ടു.ഇതനുസരിച്ച്‌ കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം കിഴി തുറന്ന് നോക്കിയപ്പോഴാണ് സ്വര്‍ണ്ണവും പണവും നഷ്ടമായ വിവരം വീട്ടുകാര്‍ അറിഞ്ഞത്. ഒരു സ്ഥലത്ത് തട്ടിപ്പ് നടത്തി മുങ്ങുന്ന ശീലമാണ് ഇയാള്‍ക്കെന്ന് കുന്ദമംഗലം എസ് ഐ കൈലാസ്‌നാഥ് പറഞ്ഞു

മൂന്ന് വിവാഹം കഴിച്ച ഇയാള്‍, ഇപ്പോള്‍ കൂടെ താമസിക്കുന്ന സ്ത്രീയുടെ കുട്ടിയെ പീഡിപ്പിക്കുന്നതായും പരാതി ഉണ്ട്. ഒരു വര്‍ഷമായി തട്ടിപ്പ് നടത്തുന്ന ഇയാള്‍ 43 പവന്‍ സ്വര്‍ണ്ണവും 10 ലക്ഷം രൂപയും സിദ്ധന്‍ ചമഞ്ഞ് തട്ടിയതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button