തൃശൂര്‍: ഡിവൈഎഫ്ഐ നേതാവിനെതിരായ ലൈംഗികാരോപ കേസിൽ കൂടുതൽ തെളിവുകൾ ലാഭിച്ചതായി പോലീസ്. യുവ ഡിവൈഎഫ്ഐ പ്രവര്‍ത്തകയോട് ഡിവൈഎഫ്ഐ നേതാവ് ജീവന് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. പീഡനശ്രമം നടന്ന ദിവസം ജീവന്‍ലാല്‍ എംഎല്‍എ ഹോസ്റ്റലില്‍ താമസിച്ചിരുന്നതിന്റെ തെളിവുകളാണ് പോലീസിന് ലാഭിച്ചത്. രിങ്ങാലക്കുട എംഎല്‍എ കെ.യു.അരുണന് മാസ്റ്ററുടെ മുറിയിലാണ് മൂന്ന് ദിവസം ജീവന്‍ലാല്‍ താമസിച്ചത്. രഹസ്യമൊഴിയില്‍ പെണ്‍കുട്ടി പരാതി ആവര്‍ത്തിച്ചാല്‍ ജീവലാലിനെ അറസ്റ്റ് ചെയ്യും. ജൂലൈ പത്തിന് അരുണന് മാസ്റ്ററുടെ മുറിയില്‍ വച്ചാണ് ജീവന്‍ലാല്‍ പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയത്.
എന്‍ട്രന്‍സ് കോച്ചിംഗിനു സീറ്റ് ശരിയാക്കികൊടുക്കാമെന്നു പറഞ്ഞാണു ജീവൻ പെൺകുട്ടിയെ തലസ്ഥാനത്ത് എത്തിച്ചത്. സീറ്റ് ശരിയാക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്ത ശേഷം റൂമിൽ ബാഗ് എടുക്കാനെത്തിയെ പെൺകുട്ടിയോട് ഇയാൾ അശ്ലീല ചുവയോടെ സംസാരിക്കുകയും കയറിപ്പിടിക്കുകയുമായിരുന്നു. പെണ്‍കുട്ടി വിവരം പാര്‍ട്ടി നേതൃത്വത്തെയും ഡിവൈഎഫ്ഐ നേതൃത്വത്തെയും അറിയിച്ചു. ഇതിൽ നടപാടിയൊന്നും ഉണ്ടാകാതിരുന്നതോടെയാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്.
Post Your Comments