ഹൈദരാബാദ്: അച്ഛന്‍ മകളേയും മരുമകനേയും വെട്ടി പരിക്കേല്‍പ്പിച്ചു. ഹൈദരാബാദിലെ എര്‍ഗാദയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. ജാതി മാറിവിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് കാരണം.
സ്വര്‍ണപണിക്കാരനായ മനോഹര്‍ചാരിയാണ് മകള്‍ മാധവി, ഭര്‍ത്താവ് സന്ദീപ് എന്നിവരെ മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ മകള്‍ മാധവിയെ സംജിഗുഡയിലെ യശോദ ആശുപത്രിയിലും ഭര്‍ത്താവ് സന്ദീപിനെ ശാന്താ നഗറിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മനോഹര്‍ചാരി അരിവാള്‍ കൊണ്ടാണ് ഇരുവരേയും വെട്ടിവരിക്കേല്‍പ്പിച്ചത്. സന്ദീപിനാണ് ആദ്യം വെട്ടേറ്റത്. ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മാധവിക്ക് വെട്ടേറ്റത്. ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ മനോഹര്‍ചാരി രക്ഷപ്പെട്ടു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments