ന്യൂഡല്‍ഹി: ചത്തീസ്ഗഢില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത് മായാവതി. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം കെട്ടിപ്പെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനാണ് ചത്തീസ്ഗഢില്‍ തിരിച്ചടി നേരിട്ടത്. കോണ്‍ഗ്രസ് വിട്ട മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസും ബിഎസ്പിയും സഖ്യമായി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചു.
സഖ്യ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ അജിത് ജോഗി മുഖ്യമന്ത്രിയാകുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പ്രഖ്യാപിച്ചു. ആകെയുള്ള 90 സീറ്റുകളില്‍ ബിഎസ്പി 35 സീറ്റിലും ജനതാ കോണ്‍ഗ്രസ് 55 സീറ്റിലും മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്.
ബിഎസ്പിക്ക് അര്‍ഹമായ സീറ്റുകള്‍ നല്‍കുന്ന പാര്‍ട്ടികളുമായി മാത്രമേ സഖ്യത്തിനുള്ളൂവെന്നും മായാവതി പറഞ്ഞു. സംസ്ഥാനത്ത് ജങ്കീര്‍-ചംബ, റായ്ഗഢ്, ബസ്തര്‍ മേഖലകള്‍ ദളിത് ഭൂരിപക്ഷ മേഖലകളാണ്.
15 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന രമണ്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ പരാജയപ്പെടുത്താനുള്ള കോണ്‍ഗ്രസിന്റെ കൊണ്ടുപിടിച്ചുള്ള നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ് ബിഎസ്പി തീരുമാനം.
Post Your Comments