ഗൂഗിളുമായി കൈകോര്‍ത്ത് കാറുകളിൽ ആൻഡ്രോയിഡ് സേവനങ്ങൾ ഉൾപ്പെടുത്താൻ ഒരുങ്ങി റിനോള്‍ട്ട്, നിസാന്‍, മിസ്തുബിഷി. പുതിയ സാങ്കേതിക വിദ്യയിൽ മികച്ച ഇന്ഫോടൈന്സ്മെന്റ് സജീകരിക്കുവാൻ വേണ്ടിയുള്ളതാണ് കരാർ. 2021 മുതല്‍ കമ്പനികള്‍ തങ്ങളുടെ കാറുകളിൽ ഇത് അവതരിപ്പിക്കും.
ആൻഡ്രോയിഡ്അടിസ്ഥാനമാക്കിയുള്ള ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ തുടങ്ങിയ സേവനങ്ങളായിരിക്കും ലഭ്യമാക്കുക. ക്ലൗഡ് അടിസ്ഥാനപ്പെടുത്തിയുള്ള സോഫ്റ്റ്വെയര് അപ്ഡേഷനും വാഹന പരിശോധനയും ഇതോടൊപ്പമുണ്ടാകും.
നെക്സ്റ്റ് ജനറേഷന് ഇന്ഫോടൈന്മെന്റ് സിസ്റ്റമാണ് മൂന്നും കമ്പനികളും ലക്ഷ്യമിടുന്നത്. മീഡിയ നിയന്ത്രണം, ഗൂഗിള്‍ മാപ്പ്സ് വഴി നേവിഗേഷന്‍, ഗൂഗിള്‍ അസിസ്റ്റിന്റെ സഹായത്തോടെ ടെക്സ്റ്റ്, കോള്‍ സംവിധാനം, ബിൽറ്റ് ഇൻ ഗൂഗിള്‍ അസിസ്റ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
Post Your Comments