
യുഎഇ : യുഎഇയില്‍ പബ്ലിക്ക് വൈഫൈ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യു എ ഇ ടെലികമ്യൂണിക്കേഷന്‍ റെഗുലേഷന്‍ അതോറിറ്റി. ഹോട്ടല്‍, റെസ്‌റ്റോറെന്റ്, മാള്‍, കോഫീ ഷോപ്പ് തുടങ്ങിയ ഇടങ്ങളില്‍ നിലവില്‍ പബ്ലിക്ക് വൈഫൈ സേവനം നല്‍കുന്നുണ്ട്. എന്നാല്‍ ഇത്തരം വൈഫൈ ഉപയോഗിച്ചാല്‍ നിങ്ങളുടെ ഫോണിലുള്ള ഇമെയില്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഫോണ്‍ ഗാലറിയിലുള്ള ചിത്രങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ കവര്‍ന്നെടുത്തേക്കാം.
ഐടി വിദഗ്‌ധരും ഇക്കാര്യം ശരിവെക്കുന്നു. വൈഫൈ ഉപയോഗിക്കുന്നവരുടെ ഓണ്‍ലൈന്‍ ആക്ടിവിറ്റി എളുപ്പത്തില്‍ കൈക്കലാക്കാന്‍ സാധിക്കുമെന്ന് ഐ ടി വിദഗ്‌ധര്‍ പറയുന്നു. പബ്ലിക്ക് വൈഫൈ ഉപയോഗിച്ച് ബ്രൗസ് ചെയ്യുന്ന വെബ്‌സൈറ്റുകള്‍ പോലും സുരക്ഷിതമല്ല. ഓണ്‍ലൈന്‍ ഷോപ്പിംഗ് ചെയ്യുന്നവരുടെ ക്രെഡിറ്റ് കാര്‍ഡ് നമ്ബരും, പാസ് വേഡും കവരാന്‍ വരെ സാധിച്ചേക്കും.
Post Your Comments