കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയക്കല്‍ അതിസമര്‍ത്ഥമായാണ് പൊലീസിന്റെ ചോദ്യശരങ്ങളെ നേരിട്ടത്. എല്ലാ ചോദ്യങ്ങളെയും ബിഷപ്പ് പ്രതിരോധിച്ചു. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്നോ ? അങ്ങിനെ ഒരു സംഭവം നടന്നിട്ടില്ലെന്നാണ് ബിഷപ്പിന്റെ വാദം. വളരെ പ്രതിരോധിച്ച് തന്നെയാണ് ആദ്യഘട്ടത്തില്‍ 104 ചോദ്യങ്ങളെ നേരിട്ടത്. 2014 മെയ് മാസത്തില്‍ ആദ്യമായി മഠത്തില്‍ പോയെങ്കിലും അവിടെ തങ്ങിയില്ലെന്നും ബിഷപ്പ് പറയുന്നു. അവിടെ താമസിച്ചുവെന്ന പറയുന്ന രേഖകള്‍ കന്യാസ്ത്രീ മഠത്തില്‍ നിന്നും തിരുത്തിയതാകും എന്നും ബിഷപ്പ് പറയുന്നു. സന്ദേശങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന് ബിഷപ്പ് പറഞ്ഞു. താന്‍ നിരപരാധിയാണെന്ന് ബിഷപ്പ് ആവര്‍ത്തിച്ച് പറഞ്ഞു.
മെയ് 5 ന് കുറവിലങ്ങാട് മഠത്തില്‍ പോയെങ്കിലും അവിടെ താമസിച്ചിട്ടില്ല. 2014 മെയ് 5 ന് ബിഷപ്പും കന്യാസ്ത്രീയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം നടത്തി. പ്രശ്‌നമുണ്ടായെങ്കില്‍ എങ്ങനെ കന്യാസ്ത്രീ അടുത്തിടപെടും എന്നും ബിഷപ്പ് അന്വേഷണ സംഘത്തോട് ചോദിക്കുന്നു. 104 ചോദ്യങ്ങളാണ് ചോദിച്ചത്. ഇവിടേക്ക് വന്നയുടന്‍ തന്നെ ബിഷപ്പ് പറഞ്ഞ കാര്യം, കന്യാസ്ത്രീ ദുരാരോപണം ഉന്നയിക്കുകയാണ്. വ്യാജമായ മൊഴിയാണ് കന്യാസ്ത്രീയുടേത്. വ്യാഴാഴ്ചത്തെ ചോദ്യം ചെയ്യലോടുകൂടി വ്യക്തമായ ഒരു ധാരണ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍
Post Your Comments