KeralaLatest News

ദേശീയവനിതകമ്മീഷന്റെ നടപടിക്കെതിരെ പിസി ജോര്‍ജ്ജ് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു

വനിതാകമ്മീഷനില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കിയ ശേഷം ഹര്‍ജി പരിഗണിക്കാമെന്ന നിലപാടായിരുന്നു ഹെെക്കോടതി സ്വീകരിച്ചത്

കൊച്ചി: കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയ പിസി ജോര്‍ജ്ജ് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന ദേശിയ വനിതാ കമ്മീഷന്‍റെ നോട്ടീസിനെതിരെ പി.സി. ജോര്‍ജ്ജ് ഹെെക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി പിന്‍വലിച്ചു. വനിതാകമ്മീഷനില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കിയ ശേഷം ഹര്‍ജി പരിഗണിക്കാമെന്ന നിലപാടായിരുന്നു ഹെെക്കോടതി സ്വീകരിച്ചത്. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.

ജ​ല​ന്ധ​ര്‍ ബി​ഷ​പ്പി​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ക​ന്യാ​സ്ത്രീ​ക്കും ഇ​വ​ര്‍​ക്കൊ​പ്പ​മു​ള്ള മ​റ്റ് ക​ന്യാ​സ്ത്രീ​ക​ള്‍​ക്കു​മെ​തി​രെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണ് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന്‍ ഈ ​മാ​സം 20 ന് ഹാ​ജ​രാകണമെന്ന് കാണിച്ച് ജോര്‍ജ്ജിന് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ത​നി​ക്ക് 17 നാ​ണ് നോ​ട്ടീ​സ് ല​ഭി​ച്ച​തെ​ന്നും ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന് അദ്ദേഹം അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button