Latest NewsKerala

ഓണം ബംപര്‍ നറുക്കെടുപ്പ് നടന്നു; ഒന്നാം സമ്മാനം ഈ ജില്ലയ്ക്ക്

10 കോടി രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുന്നത്. ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

തിരുവനന്തപുരം: ഓണം ബംപര്‍ നറുക്കെടുപ്പ് നടന്നു, ഒന്നാം സമ്മാനം ഈ ജില്ലയ്ക്ക്. സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ ലോട്ടറിയുടെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം TB 128092 എന്ന നമ്പരിനാണ്. തൃശ്ശൂര്‍  ജില്ലയിലെ ലോട്ടറി ടിക്കറ്റിനാണ് സമ്മാനം. 10 കോടി രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുന്നത്. ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഒന്നാം സമ്മാനമായ 10 കോടി രൂപ ഒരാള്‍ക്കും രണ്ടാം സമ്മാനമായ അരക്കോടി രൂപ 10 പേര്‍ക്കും മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ 20 പേര്‍ക്കും ലഭിക്കും. സമാശ്വാസ സമ്മാനമായ അഞ്ചുലക്ഷം രൂപ ഒന്‍പതു പേര്‍ക്കു നല്‍കും. 20 പേര്‍ക്കു ലഭിക്കുന്ന നാലാം സമ്മാനത്തുകയും അഞ്ചു ലക്ഷമാണ്. പത്തുകോടി രൂപയാണു ഒന്നാം സമ്മാനം. ഉച്ചയ്ക്കായിരുന്നു നറുക്കെടുപ്പ്. 10 സീരിസുകളിലായി ആകെ 90 ലക്ഷം ഓണം ബംപര്‍ ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ടിക്കറ്റ് വില 250 രൂപയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button