Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKerala

പ്രളയത്തെ തുടര്‍ന്ന് കൃഷിയിടങ്ങളില്‍ അടിഞ്ഞു കൂടിയത് ഒന്നിനും കൊള്ളാത്ത മണ്ണ്; പ്രളയത്തിനു ശേഷം മറ്റൊരു ദുരന്തം കൂടി

പ്രളയം ബാധിച്ച പ്രദേശങ്ങളിലെ മണ്ണ് പരിശോധിച്ചപ്പോള്‍ ഉപരിതലത്തില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ള മണ്ണില്‍ മൂലകങ്ങളുടെ അളവ് താരതമ്യേന കുറവായാണ്

സംസ്ഥാനത്തുണ്ടായ പ്രളയത്തെ തുടര്‍ന്ന് കൃഷിയിടങ്ങളില്‍ അടിഞ്ഞു കൂടിയത് ഒന്നിനും കൊള്ളാത്ത മണ്ണ്; പ്രളയത്തിനു ശേഷം മറ്റൊരു ദുരന്തം കൂടി. പ്രളയത്തേത്തുടര്‍ന്ന് പമ്പാതീരത്ത് അടിഞ്ഞ മണ്ണ് പഠനവിധേയമാക്കിയതിനെ തുടര്‍ന്നാണ് ഇത്തരം കാര്യങ്ങള്‍ വ്യക്തമാക്കിയത്. പ്രത്യേകമായ എന്തെങ്കിലും ഗുണം ഈ മണ്ണിനില്ലെന്നും കൃഷിക്ക് ഉപയുക്തമല്ലെന്നുമാണ് പഠനറിപ്പോര്‍ട്ട്. തരിവലുപ്പം വളരെ കുറവുള്ള ഈ ചെളിമണ്ണ് ഉപരിതലത്തില്‍ കട്ടിയുള്ള ഒരുപാളിയായി രൂപാന്തരപ്പെടുകവഴി തഴേക്ക് വായുസഞ്ചരം തടയുന്നതിനും ജലം മണ്ണിലേക്ക് ഊര്‍ന്നിറങ്ങാതെ നഷ്ടപ്പെടുന്നതിനും ഇടയാക്കും.

ആറടി ഉയരത്തില്‍വരെ പലയിടങ്ങളിലും മണ്ണ് അടിഞ്ഞിട്ടുണ്ട്. ഇത് മേല്‍മണ്ണുമായി കൂട്ടിയോജിപ്പിക്കുകയെന്നത് അപ്രായോഗികമാണെന്ന് കര്‍ഷകര്‍ പറയുന്നു. പ്രളയംമൂലം മണ്ണിന്റെ ഘടന ഏതാണ്ട് പൂര്‍ണമായും നഷ്ടപ്പെട്ടു. സൂക്ഷ്മ ജീവികളുടെ എണ്ണത്തിലും പ്രവര്‍ത്തനത്തിലും മാറ്റങ്ങള്‍ സംഭവിച്ചു. പല പ്രദേശങ്ങളിലും ജൈവാംശമുള്ള മേല്‍മണ്ണ് ഒലിച്ചു പോകുകയും പകരംപ്രളയജലത്തില്‍ ഒലിച്ചുവന്ന ചെളിമണ്ണ് നിക്ഷേപിക്കപ്പെടുകയും ചെയ്തിരിക്കുന്നു.

പ്രളയം ബാധിച്ച പ്രദേശങ്ങളിലെ മണ്ണ് പരിശോധിച്ചപ്പോള്‍ ഉപരിതലത്തില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ള മണ്ണില്‍ മൂലകങ്ങളുടെ അളവ് താരതമ്യേന കുറവായാണ് കാണപ്പെട്ടതെന്ന് കൃഷിവിജ്ഞാന കേന്ദ്രം സീനിയര്‍ സയന്റിസ്റ്റ് ഡോ. സി.പി. റോബര്‍ട്ട് പറഞ്ഞു. പ്രളയബാധിതമായ ഓരോ സ്ഥലത്തും മണ്ണിന്റെ ഘടനയെ സംബന്ധിച്ച് പരിശോധനകള്‍ ആവശ്യമാണെന്നും ഇതിനുശേഷമേ കൃഷിയും വളപ്രയോഗവും നടത്താവൂയെന്നും അദ്ദേഹം അറിയിച്ചു. ഭൗമശാസ്ത്ര ഗവേഷണ വിഭാഗവും കൃഷി വിജ്ഞാനകേന്ദ്രവുമാണ് പഠനം നടത്തിയത്. പ്രളയമണ്ണ് കൃഷിക്ക് നേരിട്ട് ഉപയോഗിക്കാമെന്ന കൃഷിവകുപ്പിന്റെ ആദ്യ നിഗമനങ്ങള്‍ ശരിയല്ലെന്നാണ് പരിശോധനാഫലങ്ങള്‍ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button