മംഗോളിയ: മംഗോളിയയില്‍ നടക്കുന്ന പെണ്‍കുട്ടികളുടെ അണ്ടര്‍ 16 ഏഷ്യാ കപ്പ് യോഗ്യത മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. രണ്ടാംഘട്ട യോഗ്യതാ മത്സരമാണ് ഇപ്പോള്‍ നടന്നത്. ആദ്യ മത്സരത്തില്‍ ഹോങ്കോങിനെയും ഇന്ത്യ തോല്‍പ്പിച്ചിരുന്നു.
എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ജയം. ഇന്ത്യയ്ക്കു വേണ്ടി സുനിതയുടെ ഇരട്ട ഗോളുകള്‍ നേടി. ഷില്‍കി ദേവി ഒരു ഗോള്‍ നേടി. കൂടോതെ ഒരു സെല്‍ഫ് ഗോളിന് പാക്കിസ്ഥാന്‍ വഴങ്ങി. ആദ്യഘട്ട മത്സരത്തില്‍ ഹോങ്കാങിനെതിരെ ഇരട്ടഗോള്‍ നേടിയ താരമാണ് ഷില്‍കി.
ഗ്രൂപ്പില്‍ ഇന്ത്യയുടെ സ്ഥാനം ഒന്നാമതായി തുടരുകയാണ്. സെപ്റ്റംബര്‍ 21ന് ആതിഥേയരായ മംഗോളിയക്കെതിരെ ആണ് ഇന്ത്യയുടെ അടുത്ത മത്സരം
Post Your Comments