ന്യൂഡല്‍ഹി: മുസ്ലീം വിഭാഗക്കാരെ ഉള്‍ക്കൊള്ളാത്തിടത്ത് ഹിന്ദുത്വമില്ലെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. എല്ലാവരെയു ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദു ധര്‍മ്മം. മുസ്ലീംങ്ങള്‍ ഇല്ലാത്ത സ്ഥലത്തിനെയല്ല ഹിന്ദു രാഷ്ട്രമെന്നു വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ നടക്കുന്ന ആര്‍എസ്എസിന്റെ ത്രദിന കോണ്‍ക്ലേവിന്റെ രണ്ടാം ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീങ്ങളെ എന്ന് ഇവിടെ വേണ്ടെന്നു പറയുന്നു അവിടെ വച്ച് ഹിന്ദുത്വത്തിന്റെ മഹത്വം അവസാനിക്കും. ഹിന്ദുത്വം എന്നാല്‍ ഭാരതീയതയാണ്. ഹിന്ദു എന്നതിലുപരി ഒരു ഭാരതീയനാണെന്ന് അറിയപ്പെടാനുള്ള ഓരോരുത്തുരടേയും ആഗ്രഹത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും ഭാഗവത് പറഞ്ഞു.സമൂഹത്തെ മൊത്തത്തില്‍ ഒരുമിപ്പിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. ലോകത്തെ ഒരു കുടുംബമായി കാണുന്നതാണ് സംഘത്തിന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നടക്കുന്ന ഒരോ സംഭവങ്ങളിലും അതിന്റേതായ കാഴ്ചപ്പാട് സംഘത്തിനുണ്ട്. ഇതേസമയം സര്‍ക്കാരിന്റെ നയങ്ങളിലോ പ്രവര്‍ത്തനങ്ങളിലോ ഒരിക്കലും സംഘം ഇടപെടില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ആര്‍എസ്എസ് സ്വാധീനിക്കുന്നതായുള്ള ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു.
സംഘം ഒരിക്കലും തെരഞ്ഞെടുപ്പിന്റേയോ രാഷ്ട്രീയത്തിന്റേയോ ഭാഗമാവില്ല. സംഘത്തിന്റെ തുടക്കം മുതലേ ഇതു തന്നെയാണ് കാ്ചപ്പാട്.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാരവാഹികളാകാന്‍ സംഘപ്രവര്‍ത്തകര്‍ക്ക് കഴിയില്ല ഭാഗവത് പറഞ്ഞു.
Post Your Comments