പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ചികിത്സയിലായതിനെ തുടര്‍ന്ന് നേതൃമാറ്റം ഉടന്‍ ഉണ്ടാകുമെന്ന് സൂചന. ഇതിന്റെ ചര്‍ച്ചകള്‍ക്കായി
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ടെത്തും. ഇതിനു ശേഷമായിരിക്കും മാറ്റം സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഉണ്ടാകൂ. എന്നാല്‍ അമിത് ഷാ എന്ന് ഗോവയിലെത്തിമെന്നുള്ള സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
അര്ബുദബാധുിതനായ പരീക്കര്‍ ഏറെക്കാലം അമേരിക്കയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ഗോവയിലെത്തിയ മന്ത്രിയുടെ ആരോഗ്യനില വഷളായതിനാല്‍ ഡല്‍ഹിയിലെ എയിംസിലേയ്ക്ക് മാറ്റുകയായിരുന്നു. പരീക്കറിന്റെ പകരക്കാരനെ ഉടന്‍ നിയോഗിക്കുമെന്ന ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതേസമയം നലവിലെ സാഹചര്യം കണക്കിലെടുത്ത് ബിജെപി സര്‍ക്കാരിനോട് വിശ്വാസവോട്ട് തേടണമെന്ന് ഗവര്‍ണര്‍ മൃദുല സിന്‍ഹയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
Post Your Comments