പ്രളായനന്തര പുനര്‍ നിര്‍മ്മാണത്തിനായി ക്പൗഡ് ഫണ്ടിങ്ങിനെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നുള്ള പലരുടേയും സംശയത്തിന് മറുപടിയായാണ് ധനമന്ത്രിയും സാന്പത്തിക വിദധ്ധനുമായ തോമസ് എെസക്ക് തന്‍റെ ഔദ്ദ്യോഗിക ഫെയ് സ് ബുക്കിലൂടെ മറുപടി കുറിച്ചത്. യുവാക്കള്‍ അടക്കമുള്ളവര്‍ അവരുടെ സര്‍ഗാല്‍മകമായ ആശയങ്ങള്‍ ബിസിനസിലൂടെ നടപ്പിലാക്കുന്നതിനായി ക്രൗഡ് ഫണ്ടിങ്ങിനെ ആശ്രയിക്കാറുണ്ട്. എന്നാല്‍ ഒത്തിരിപ്പേര്‍ക്ക് ഇത് സംബന്ധിയായി ധാരാളം സംശയങ്ങള്‍ ഉള്ളതിനാലാണ് മന്ത്രി തന്‍റെ ഫെയ് സ് ബുക്കില്‍ ഇതിന് വിശദീകരണം നല്‍കിയിരിക്കുന്നത്.
ക്രൗഡ് ഫണ്ടിങ്ങിനെക്കുറിച്ചുളള മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ വിശദീകരണം ചുവടെ ചേര്‍ക്കുന്നു.
യുവാക്കള്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ക്രൗഡ് ഫണ്ടിംഗ് ആശ്രയിക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ട്.എന്നാല്‍ പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തില്‍ന് എങ്ങനെയാണ് ക്രൗഡ് ഫണ്ടിംഗ് ഉപയോഗപ്പെടുത്തുക? ഇതാണ് പലരും എന്നോടു വിളിച്ചു ചോദിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തെ സഹായിക്കാന്‍ ധാരാളം വ്യക്തികളും സ്ഥാപനങ്ങളും മുന്നോട്ടു വരുന്നുണ്ട്. വിദേശികളും കോര്‍പറേറ്റുകളുമൊക്കെ അതില്‍ ഉള്‍പ്പെടുന്നു.പലതരം സഹായം അവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പൊതുവായ സഹായമല്ലാതെ, പ്രത്യേക പദ്ധതികളില്‍ പണം മുടക്കാന്‍ താല്‍പര്യമുള്ളവരുണ്ട്.
ഉദാഹരണത്തിന് പ്രളയത്തില്‍ തകര്‍ന്നുപോയ 5000 വീടുകള്‍ പുനര്‍നിര്‍മ്മിക്കാനും 20000 വീടുകളുടെ കേടുപാടുകള്‍ തീര്‍ക്കാനുമുണ്ടെന്നിരിക്കട്ടെ. ഇതു മുഴുവന്‍ ഒറ്റയ്ക്ക് ഏറ്റെടുക്കാന്‍ മേല്‍പ്പറഞ്ഞ ഒരു വിഭാഗത്തിനും കഴിവുണ്ടാകില്ല. എന്നാല്‍ ചെറിയ യൂണിറ്റുകളാക്കിയാല്‍ പദ്ധതി ഒറ്റയ്ക്കോ കൂട്ടായോ സ്പോണ്‍സര്‍ ചെയ്യാം. ഒരാള്‍ക്ക് ഒരു പഞ്ചായത്തില്‍ പത്തോ ഇരുപതോ വീടു നിര്‍മ്മിച്ചുകൊടുക്കാന്‍ കഴിഞ്ഞേക്കാം.
ഒരു കോര്‍പറേറ്റ് കമ്പനിക്ക് ഒരു പഞ്ചായത്തിലെ മുഴുവന്‍ വീടും നിര്‍മ്മിച്ചുകൊടുക്കാന്‍ കഴിഞ്ഞേക്കാം. ഇങ്ങനെ സന്മനസുള്ള അനേകംപേര്‍ കൈകോര്‍ക്കുമ്ബോള്‍ വീടു നിര്‍മ്മാണം പൂര്‍ത്തിയാക്കാം. മേല്‍പ്പറഞ്ഞ രീതിയില്‍ പദ്ധതിയില്‍ പങ്കെടുക്കുന്നതിന് പണം ദുരിതാശ്വാസനിധിയില്‍ അടയ്ക്കണമെന്നില്ല. സര്‍ക്കാരിന്റെ അക്രെഡിറ്റേഷന്‍ ഉള്ള ഏതെങ്കിലും ഏജന്‍സിയെ ഏല്‍പ്പിക്കാം. വീടിന്റെ പ്ലാനും ചെലവും ഗുണമേന്മയുടെ ഘടകങ്ങളുമൊക്കെ സര്‍ക്കാര്‍ നിശ്ചയിക്കും. അതു പരിഗണിച്ചുകൊണ്ടുതന്നെ സുരക്ഷയും സുസ്ഥിരതയും ഗുണഭോക്താവിന്റെ താല്‍പര്യവും കണക്കിലെടുത്തുള്ള ഭേദഗതികള്‍ വരുത്താനും സ്വാതന്ത്ര്യമുണ്ടാകും.
ഉദാഹരണത്തിന് കുട്ടനാട്ടില്‍ പണിയുന്ന വീടുകളാണെങ്കില്‍ തൂണുകളില്‍ ഉയര്‍ത്തിയ വീടുകള്‍ പരീക്ഷിക്കാവുന്നതാണ്. ഇങ്ങനെ ലോകമെമ്ബാടുമുള്ള സുമനസുകള്‍ പങ്കുചേരുന്ന കൂട്ടായ്മയുടെ അടിസ്ഥാനത്തില്‍ വീടുകള്‍ മുഴുവന്‍ പണിയാം. വീടു മാത്രമല്ല, കക്കൂസ്, റോഡുകള്‍, പാലങ്ങള്‍, ആശുപത്രി, സ്കൂള്‍ കെട്ടിടങ്ങള്‍ എന്നിവയുടെയെല്ലാം പുനര്‍നിര്‍മ്മാണം ഈ രീതിയില്‍ നടത്താം. നിര്‍മ്മാണപ്രവൃത്തികള്‍ മാത്രമല്ല, ഉപജീവനത്തിന് കൃഷി, മത്സ്യബന്ധനം, കൈവേല തുടങ്ങിയവയ്ക്കുള്ള പുനരുദ്ധാരണ പ്രൊജക്ടുകളും ഏറ്റെടുക്കാം. ഉദാഹരണത്തിന് ചേന്നമംഗലം കൈത്തറി. അഞ്ചോ ആറോ ഘടകങ്ങളായി തിരിച്ചാല്‍ പുനരുദ്ധാരണം പലര്‍ക്കായി ഏറ്റെടുക്കാം.
ഒരു പഞ്ചായത്തിനെത്തന്നെ ഏതാനുംപേര്‍ ചേര്‍ന്നോ ഏതെങ്കിലും ഒരു കോര്‍പറേറ്റ് സ്ഥാപനത്തിനോ ഏറ്റെടുക്കാവുന്നതാണ്. സിഎസ്‌ആര്‍ പ്രൊജക്ടുകള്‍ സംബന്ധിച്ച കമ്ബനി നിയമത്തിലെ ഷെഡ്യൂള്‍ ഏഴിലുള്ള എല്ലാവിധ പ്രോജക്ടുകളും ഇത്തരത്തില്‍ ക്രൗഡ് ഫണ്ടിംഗിനായി ഉപയോഗപ്പെടുത്താം.
എങ്ങനെയാണ് പണം മുടക്കാനെത്തുന്ന കേരളത്തിന്റെ അഭ്യുദയകാംക്ഷികള്‍ പ്രോജക്ടുകളെക്കുറിച്ച് അറിയുക? ഇതിനായി പ്രത്യേകം ഒരു വെബ്സൈറ്റ് തുടങ്ങും. അതില്‍ വിവിധയിനം പ്രോജക്ടുകളുടെ വിശദാംശങ്ങള്‍ ജില്ല, പഞ്ചായത്തു തിരിച്ച് നല്‍കും.
ഓണ്‍ലൈനായി തങ്ങളുടെ താല്‍പര്യങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കാനും അവയ്ക്കുള്ള പ്രതികരണങ്ങള്‍ ലഭിക്കാനും അവസാനം ഓണ്‍ലൈനായിത്തന്നെ ധാരണാപത്രത്തില്‍ ഒപ്പുവെയ്ക്കാനും കഴിയും. നിര്‍മ്മാണത്തിന് ആവശ്യമായ പണം കേരള സര്‍ക്കാരിനെ ഏല്‍പ്പിച്ച് സര്‍ക്കാര്‍ വഴിയും കാര്യങ്ങള്‍ ചെയ്യാം. അതല്ലെങ്കില്‍ കേരളസര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സികള്‍ വഴിയും നടപ്പാക്കാം.
അതുമല്ലെങ്കില്‍ പ്രത്യേക സാഹചര്യങ്ങളില്‍ ദാതാവിന്റെ താല്‍പര്യത്തിന് അനുസരിച്ച ഏജന്‍സി വഴിയും പ്രോജക്ടു നടപ്പാക്കാനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ക്കെല്ലാം മേല്‍നോട്ടം വഹിക്കുന്നതിനായി ഒരു പ്രത്യേക മിഷനു രൂപം നല്‍കും. പ്രോജക്ടുകള്‍ സ്പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് മിഷനുമായി ബന്ധപ്പെട്ടും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം. ഇത്തരത്തില്‍ ലോകമെമ്ബാടുമുള്ള കേരളത്തിന്റെ അഭ്യുദയകാംക്ഷികളെ മുഴുവന്‍ പങ്കാളികളാക്കിക്കൊണ്ടായിരിക്കും പുനര്‍നിര്‍മ്മാണം നടത്തുക. ഇതിനുള്ള സുപ്രധാന തീരുമാനമാണ് ഇന്നത്തെ കാബിനെറ്റ് കൈക്കൊണ്ടത്.
Post Your Comments