Latest NewsInternational

ഒടുവില്‍ കന്യാസ്ത്രീ എഴുതിയ കത്ത് അവര്‍ വായിച്ചെടുത്തു: 346 വര്‍ഷങ്ങള്‍ക്കിപ്പുറം

കത്ത് എഴുതുന്നതിനിടയില്‍ അലറി വിളിക്കുകയും ഇടയ്ക്കിടെ ബോധം മറയുകയും ചെയ്തിരുന്നു

ഇറ്റലി: സാത്താന്‍ ദേഹത്തു പ്രവേശിച്ചതിനെ തുടര്‍ന്ന് എഴുതിയെന്ന വിശ്വയിക്കുന്ന കത്ത് 346 വര്‍ഷങ്ങള്‍ക്കു ശേഷം വായിച്ചെടുത്തു. 1676ല്‍ ഇറ്റലിയിലാണ് നടക്കുന്ന സംഭവങ്ങളുടെ തുടക്കം. കന്യാസ്ത്രീയായ മരിയ ക്രോസിഫിസ എഴുതിയ കത്താണ് മൂന്നര നൂറ്റാണ്ടുകള്‍ക്കുശേഷം  ഗവേഷക സംഘം വായിച്ചെടുത്തത്. ഇറ്റലിയിലെ ലഡം സയന്‍സ് സെന്ററിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് നീണ്ട പരിശ്രമത്തിനൊടുവില്‍ നിഗൂഢ സന്ദേശം വായിച്ചെടുത്തത്.

ഇറ്റലിയിലെ പ്രസിദ്ധ നഗമരമായിരുന്ന സിസിലിയയിലെ പല്‍മ ഡി മൊണ്ടിഷിയാരോ എന്ന കോണ്‍വെന്റിലെ കന്യാസ്ത്രീയായിരുന്നു മരിയ ക്രോസിഫിസ. പതിനഞ്ചാമത്തെ വയസ്സില്‍ കോണ്‍വെന്റില്‍ എത്തിയ മരിയയുടെ ശരീരത്തില്‍ സാത്താന്‍ പ്രവേശിച്ചു എന്നാണ് കഥ. തുടര്‍ന്ന് രാത്രികളില്‍ ഉറക്കം ന്ഷ്ടപ്പെട്ട ഇവര്‍ ഒരു ദിവസം ആര്‍ക്കും പരിചയമില്ലാത്ത ഭാഷയില്‍ ഒരു കത്തെഴുതി.കത്ത് എഴുതുന്നതിനിടയില്‍ അലറി വിളിക്കുകയും ഇടയ്ക്കിടെ ബോധം മറയുകയും ചെയ്തിരുന്നു.തുടര്‍ന്ന് സാത്താന്‍ തന്നോട് വെളിപ്പെടുത്തിയ വിവരങ്ങളാണ് കത്തില്‍ കുറിച്ചതെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അടുത്തകാലം വരെ അര്‍ത്ഥമെന്താണെന്ന് മനസ്സിലാകാതിരുന്ന ആ കത്തിലെ വരികള്‍ക്കാണ് ഗവേഷകര്‍ ഇപ്പോള്‍ ഉത്തരം കണ്ടെത്തിയിരിക്കുന്നത്.

ഡാര്‍ക്ക് വെബ് എന്നുപേരായ ശൃംഖലയില്‍ നിന്നും ലഭിച്ച സെല്‍ഫ് ഇന്റലിജന്‍സ് സംവിധാനമുള്ള കമ്പ്യൂട്ടര്‍ സോഫ്‌റ്റ്വെയറിന്റെ സഹായത്തോടെയാണ് രഹസ്യ സന്ദേശം വായിച്ചെടുത്തത്. പുരാതനമായ ഗ്രീക്ക്, അറബിക്, റൂണിക് ഭാഷകളോട് സാദൃശ്യമുള്ള ലിപിയിലാണ് ഇത് എഴുതിയിരുന്നത്.  യേശുവും പിതാവും മരപ്പാവകളാണെന്നും മനുഷ്യാത്മാക്കളെ മുക്തിയിലേക്ക് നയിക്കാന്‍ ദൈവത്തെ അനുവദിക്കില്ലെന്നുമാണ് കത്തില്‍ എഴുതിയിരിക്കുന്നതെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.

shortlink

Post Your Comments


Back to top button